റാന്നി : പത്തനംതിട്ട പാർലമെന്റിന്റെ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ആൻ്റോ ആൻ്റണിയുടെ എഴുമറ്റൂർ ബ്ലോക്ക് പര്യടനം കീക്കോഴൂർ നിന്നും ആരംഭിച്ചു. എഴുമറ്റൂർ ബ്ലോക്ക് പര്യടനം മുൻ എംഎൽഎ അഡ്വ.ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ നടത്തുന്ന ജനദ്രോഹ സമീപനവും അഴിമതികളും ജനങ്ങൾ തിരിച്ചറിഞ്ഞ ഒരു തിരഞ്ഞെടുപ്പ് ആണിത് എന്ന് പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് ശിവദാസൻ നായർ പറഞ്ഞു. കേരളത്തിലെ എൽഡിഎഫ് സർക്കാർ ജനങ്ങളെ എല്ലാ രീതിയിലും വഞ്ചിച്ചു. പാവപ്പെട്ടവർക്ക് മരുന്നു പോലും മേടിക്കാൻ പറ്റാത്ത രീതിയിൽ പെൻഷൻ മുടക്കിയ സർക്കാരാണിത്. വീട്ടമ്മമാരാണ് ഈ നാട്ടിൽ ഏറ്റവും കൂടുതൽ പ്രതിസന്ധികൾ നേരിടുന്നത്. രൂക്ഷമായ വിലക്കയറ്റവും സർക്കാരിന്റെ കെടുകാര്യസ്ഥതയും ജനങ്ങളെ വലയ്ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ ജാഗ്രതയോടു കൂടി പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് ആണിത് എന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി പറഞ്ഞു. ജനാധിപത്യം സംരക്ഷിക്കുവാനായി ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ പിന്നീട് കരയേണ്ടി വരും എന്നും അദ്ദേഹം ഓർമിപ്പിച്ചു. ഒരു വാക്കും പാലിക്കാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി അണിനിരക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാവിവൽക്കരണവും ചുവപ്പുവൽക്കരണവും ഫാസിസം ആണെന്ന് ജനങ്ങൾ തിരിച്ചറിയണം. രാജ്യത്തെ കർഷകർക്കും സാധാരണക്കാർക്കും ചേർത്ത് പിടിക്കുന്ന ജനാധിപത്യ മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മുന്നണിയുടെ പേരാണ് ഇന്ത്യ. നമ്മുടെ ഇന്ത്യ നിലനിൽക്കാനായി ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എഴുമറ്റൂർ ബ്ലോക്ക് പ്രസിഡൻറ് പ്രൊഫസർ മോഹൻരാജ്, മണ്ഡലം പ്രസിഡൻറ് ആശിഷ് പാലക്കാമണ്ണിൽ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, മുസ്ലിം ലീഗ് നേതാവ് സമദ് മേപ്പറത്ത്, ഡിസിസി ജനറൽ സെക്രട്ടറിമാരായ കാട്ടൂർ അബ്ദുൽസലാം, ജയവർമ്മ എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033