Friday, March 14, 2025 8:56 pm

കോട്ടയം ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കും : പി സി ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം ജില്ലാ പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ജനപക്ഷം തീരുമാനിക്കുമെന്ന് പി സി ജോര്‍ജ് എംഎല്‍എ. കഴിഞ്ഞ തവണ എല്‍ഡിഎഫിനൊപ്പം നിന്ന് ജയിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ജനപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കോട്ടയം ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ഷോണ്‍ ജോര്‍ജിന് ആയിരിക്കുമെന്നും പി സി ജോര്‍ജ് എംഎല്‍എ.

അതേസമയം കെ എം മാണിയെ ചതിച്ചവര്‍ക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പെന്ന് ജോസ് കെ മാണി പറഞ്ഞു. മാണിയെ സ്‌നേഹിച്ചവര്‍ക്ക് രണ്ടില ചിഹ്നത്തെ ഒരിക്കലും തള്ളിപ്പറയാന്‍ സാധിക്കില്ല രണ്ടില ചിഹ്നത്തിനായുള്ള പി ജെ ജോസഫ് വിഭാഗത്തിന്റെ പരാക്രമങ്ങള്‍ ജനങ്ങള്‍ കണ്ടതാണെന്നും ജോസ് കെ മാണി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോട്ടയത്തും മധ്യകേരളത്തിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ മുന്നേറ്റമുണ്ടാകും. കെ എം മാണിയുടെ വേര്‍പാടിന് ശേഷം നടക്കുന്ന ആദ്യ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പാണിത്. അദ്ദേഹത്തെ പിന്തുണച്ചവര്‍ തങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടതു സര്‍ക്കാര്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ചയാകും. എല്‍ഡിഎഫ് ചരിത്ര വിജയം നേടുമെന്നാണ് കരുതുന്നതെന്നും ജോസ് കെ മാണി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിൽ ജി ബിന്‍ വിതരണം ചെയ്തു

0
പത്തനംതിട്ട : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജി ബിന്നുകളുടെ...

ഒരു രൂപയും ചെറുതല്ല ; ദാഹജലവുമായി പുളിക്കീഴ്

0
പത്തനംതിട്ട : കടുത്ത വേനലില്‍ ദാഹമകറ്റാനുള്ള പ്രതിവിധിയുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്....

ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാൻ കോന്നി ടൗൺ റസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ജാഗ്രത സമിതി...

0
പത്തനംതിട്ട : ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളും ഇടപെടലുകളും ശക്തമാക്കുന്നതിന് കോന്നി ടൗൺ...

പെരുമ്പെട്ടി, വെച്ചൂച്ചിറ എക്സ് സർവ്വീസ് മെൻ കോളനി എന്നിവിടങ്ങളിലെ പട്ടയങ്ങൾ ഉടൻ നൽകാനാകുമെന്ന് അഡ്വ...

0
റാന്നി: പെരുമ്പെട്ടി, വെച്ചൂച്ചിറ എക്സ് സർവ്വീസ് മെൻ കോളനി എന്നിവിടങ്ങളിലെ പട്ടയങ്ങൾ...