Friday, May 9, 2025 4:06 pm

പിന്നില്‍ നിന്ന് കുത്തുന്നവരെ ജനം തിരിച്ചറിയും : ഇ പി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : കേന്ദ്രസര്‍ക്കാരിനെതിരായ ഡല്‍ഹി സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന യുഡിഎഫിനെ രൂക്ഷമായി വിമര്‍ശിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളം ദുരിതമനുഭവിച്ചപ്പോഴൊന്നും യുഡിഎഫ് ജനങ്ങള്‍ക്കായി സമയം മാറ്റിവച്ചിട്ടില്ല. കര്‍ണാടക മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് പോകുന്നത് എന്തിനാണെന്ന് മാത്രമാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളോട് ചോദിക്കാനുള്ളതെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കേന്ദ്രനയങ്ങള്‍ക്കെതിരായ ഡല്‍ഹി സമരത്തിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ വേളയിലായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം.

പിന്നില്‍ നിന്ന് കുത്തുന്നവരെ ജനം തിരിച്ചറിയുമെന്നാണ് കോണ്‍ഗ്രസിന് നേരെ ഇ പി ജയരാജന്റെ രൂക്ഷപരിഹാസം. കേരളത്തിന്റെ ഇന്നുവരെയുള്ള ചരിത്രത്തില്‍ ഏതെങ്കിലും ഒരു പദ്ധതിയോട് സഹകരണാത്മകമായ സമീപനം കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുണ്ടോയെന്ന് ഇ പി ജയരാജന്‍ ചോദിക്കുന്നു. മഹാമാരികളുടേയും പ്രളയത്തിന്റേയും കാലങ്ങള്‍ കടന്നുപോയി. അപ്പോഴൊക്കെയും കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി അല്‍പ സമയമെങ്കിലും നീക്കിവച്ച പാര്‍ട്ടിയാണോ കോണ്‍ഗ്രസെന്നും അദ്ദേഹം ചോദിച്ചു. പ്രളയസമയത്ത് വിദേശത്തുനിന്ന് സഹായം തേടാന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല. ആ ഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സാലറി ചലഞ്ചെന്ന നിര്‍ദേശം വച്ചപ്പോള്‍ അതിനേയും ഇവര്‍ എതിര്‍ത്തില്ലേയെന്നും ഇ പി ജയരാജന്‍ ചോദിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിദ്ധനർ സർവീസ് വെൽഫെയർ സെസൈറ്റി തോന്നല്ലൂർ കരയോഗം വാർഷികം ഉദ്ഘാടനം ചെയ്തു

0
പന്തളം : സിദ്ധനർ സർവീസ് വെൽഫെയർ സെസൈറ്റി 124-ാം നമ്പർ...

അതിർത്തിയിലെ പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു

0
ശ്രീനഗർ: അതിർത്തിരേഖയിലെ പാക് വെടിവെയ്പ്പിൽ ജവാന് വീരമൃത്യു. ആന്ധ്ര സ്വദേശി മുരളിനായ്ക്ക്നാണ്...

ഇലന്തൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കോഴ്സുകളിൽ സീറ്റ് ഒഴിവ്

0
ഇലന്തൂർ : ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി ആരംഭിക്കുന്ന സ്കിൽ...

ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥി അറസ്റ്റിൽ

0
നാഗ്പൂർ: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് പോലീസ്....