തിരുവല്ല: പെരിങ്ങര പി എം വി ടീച്ചർ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷന്റെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് സമന്വയം 2024 ന്റെ ഭാഗമായി നടന്ന തോൽപ്പാവക്കൂത്തു അവതരണം പൊതുശ്രദ്ധ നേടിയത്. ഷൊർണൂർ നിന്നും പരമ്പരാഗത തോൽപ്പാവക്കൂത്തു കലാകാരനായ ശ്രീ ലക്ഷ്മണ പുലവരുടെ നേതൃത്വത്തിൽ ഹരിശ്രീ കണ്ണൻ തോൽപ്പാവക്കുത്തു കലാകേന്ദ്രത്തിലെ കലാകാരന്മാരാണ് പ്രിൻസ് മാർത്താണ്ഡ വർമ്മ റ്റി ഇ ഐ യിൽ കലാരൂപം അവതരിപ്പിച്ചത്. ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. വാർഡ് മെമ്പർ അശ്വതി രാമചന്ദ്രൻ, സ്കൂൾ മാനേജർ ശോഭന ദേവി, പത്തനംതിട്ട ഡയറ്റ് അധ്യാപിക ഡോ ദേവി എന്നിവർ പങ്കെടുത്തു. അന്യം നിന്നു പോകുന്ന ഇത്തരം പരമ്പരാഗത കലാരൂപങ്ങളെ കുട്ടികളിലേക്ക് എത്തിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് പ്രിൻസ് മുന്നോട്ട് വെയ്ക്കുന്ന ആശയം എന്ന് പ്രിൻസിപ്പൽ ബൈജു ദാമോദരരു ചടങ്ങിൽ സംസാരിച്ചു.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1