Thursday, May 15, 2025 5:06 pm

പെരിയ ഇരട്ടക്കൊല വിധി ; പൂര്‍ണ്ണ തൃപ്തനല്ലെന്ന് കെ.സുധാകരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊല കേസില്‍ പത്തു പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം സിബി ഐ കോടതി വിധിച്ചെങ്കിലും അതില്‍ പൂര്‍ണ്ണ തൃപ്തനല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ഏറെ പ്രത്യേകതയുള്ള വിധിയാണിത്. പ്രതികള്‍ക്ക് ഇരട്ട ജീവപരന്ത്യം കിട്ടിയെന്നത് ആശ്വാസകരമാണ്.ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം ആഗ്രഹിച്ചത് പ്രതികള്‍ക്ക് പരമാവധി ശിക്ഷയാണ്. എന്നാല്‍ അതുണ്ടായില്ലെങ്കിലും കൃപേഷിനെയും ശരത്‌ലാലിനെയും അരിഞ്ഞുതള്ളിയതിലെ സിപിഎമ്മിന്റെ പങ്ക് സംശയാതീതമായി തെളിഞ്ഞു. കേസിലെ 24 പ്രതികളില്‍ കുറ്റവിമുക്തരാക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവര്‍ക്കും ഈ കുറ്റകൃത്യത്തിലെ പങ്ക് തെളിയിക്കുന്നത് വരെ നിയമപോരാട്ടം കോണ്‍ഗ്രസ് തുടരും.മേല്‍ക്കോടതിയിലേക്കുള്ള നിയമ പോരാട്ടത്തിന് കരുത്ത് പകരുന്നതാണ് സിബിഐ പ്രത്യേക കോടതി വിധി. കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് പ്രസ്ഥാനം ഉണ്ടാകുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

സിപിഎമ്മിന്റെ കഠാര രാഷ്ട്രീയത്തിനുള്ള ശക്തമായ താക്കീത് കൂടിയാണ് കോടതിവിധി. അക്രമത്തിന്റെ പാതയില്‍ നിരവധി കുടുംബങ്ങളെ തോരാ കണ്ണീരിലേക്ക് തള്ളിവിട്ട കൊലയാളി പ്രസ്ഥാനമാണ് സിപിഎം. ഇരകളുടെ കുടുംബത്തിന്റെ ഹൃദയവേദനയെക്കാള്‍ പ്രതികളുടെ സംരക്ഷണത്തിനാണ് സിപിഎം പ്രാധാന്യവും പിണറായി സര്‍ക്കാര്‍ മുന്‍ഗണനയും നല്‍കിയത്. പെരിയ ഇരട്ടക്കൊല കേസില്‍ കുറ്റക്കാരായി കോടതി വിധിച്ച പ്രതികളെ നിരപരാധികളായി ചീത്രീകരിക്കുന്ന സിപിഎം നടപടി കേരള മനസാക്ഷിക്കെതിരാണ്. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ സിബി ഐ കോടതിവിധി അന്തിമമല്ലെന്ന് പറഞ്ഞ് പ്രതികള്‍ക്കായി വീണ്ടും സംരക്ഷണവുമായി ഇറങ്ങാനുള്ള സിപിഎം നിലപാട് തെറ്റുതിരുത്താന്‍ അവര്‍ തയ്യാറല്ലെന്നുള്ള പ്രഖ്യാപനമാണ്.പ്രതികള്‍ക്കായി കോടികളാണ് സര്‍ക്കാര്‍ ചെലവാക്കിയത്. ആ തുക തിരിച്ചടിപ്പിക്കാനുള്ള നിയമനടപടിയും കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെസിഎ പിങ്ക് ടി 20 വനിതാ ക്രിക്കറ്റ് കിരീടം പേൾസിന്

0
തിരുവനന്തപുരം : കെസിഎ പിങ്ക് ടി 20 ചലഞ്ചേഴ്സ് വനിതാ ക്രിക്കറ്റ്...

ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ഇന്നും 18, 19 തീയതികളിലും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ...

റാന്നിയിൽ വൃദ്ധ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

0
റാന്നി: പഴവങ്ങാടി മുക്കാലുമണ്ണില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി. മുക്കാലുമണ്‍...

മുടികൊഴിച്ചിലിന്റെ എണ്ണ ഉപയോഗിച്ചവർക്ക് പുകച്ചിൽ ; ഇൻഫ്ളുവൻസറുടെ ജാമ്യാപേക്ഷ തള്ളി

0
ചണ്ഡീഗഡ്: മുടികൊഴിച്ചിൽ തടയുമെന്ന അവകാശവാദത്തോടെ ഇൻഫ്ളുവൻസർ വിറ്റ ​എണ്ണ ഉപയോഗിച്ചവർക്ക് കണ്ണിന്...