തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലയില്‍ പ്രതികള്‍ അര്‍ഹിക്കുന്ന കടുത്ത ശിക്ഷ ലഭിച്ചില്ലെന്നും കൃപേഷും ശരത്‌ലാലും മാര്‍ക്‌സിസ്റ്റ്് ഫാസിസ്റ്റ് ഭീകരതയുടെ ഇരകളാണെന്നും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. സിപിഎമ്മിന്റെ മുന്‍ എംഎല്‍എവരെ പ്രതിയായ ഈ കേസില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷയാണ് കുടുംബം പ്രതീക്ഷിച്ചത്. ഇരകളുടെ കുടുംബം പൂര്‍ണ്ണതൃപ്തി കോടതിവിധിയില്‍ പ്രകടിപ്പിച്ചില്ല. നാളെകളില്‍ ഇത്തരം ക്രൂരമായ കൊലപാതകം ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള ശിക്ഷ പ്രതികള്‍ക്ക് കിട്ടുമെന്നാണ് കേരളീയ സമൂഹവും ആഗ്രഹിച്ചതെന്നും എംഎം ഹസന്‍ പറഞ്ഞു. മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ ഹൃദയചോര കൊണ്ട് ചെങ്കൊടി ചുവപ്പിക്കാനാണ് സിപിഎമ്മിന്റെ കൊലയാളി മനസ്സ് പരിശ്രമിക്കുന്നത്.കൊലക്കേസിലെ പ്രതികള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുക സിപിഎമ്മിന്റെ പാരമ്പര്യമാണ്. കൊന്നാലും തീരാത്ത സിപിഎമ്മിന്റെ കുടിപ്പക കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിപത്തായി മാറി. കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലയാളികള്‍ക്കും അവര്‍ക്ക് സുരക്ഷ ഒരുക്കിയവര്‍ക്കും പരമാവധി ശിക്ഷ ലഭിക്കുന്നത് വരെ കോണ്‍ഗ്രസ് നിയമപോരാട്ടം തുടരുമെന്നും എംഎം ഹസന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1