കാസര്‍ഗോഡ് : പെരിയയില്‍ നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നുവീണ സംഭവത്തില്‍ പരിശോധനയ്ക്കായി എന്‍.ഐ.ടി സംഘം ഇന്ന് എത്തും. നിര്‍മാണത്തിലുള്ള അപാകതയാണ് അപകടത്തിന് കാരണമെന്ന ആരോപണം ഉയരുന്നതിനിടയിലാണ് പരിശോധന. നിര്‍മാണ കരാര്‍ കമ്പനിയായ മേഘാ കണ്‍സ്ട്രക്ഷനെതിരെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തില്‍ വിദഗ്ധ സംഘത്തിന്‍റെ പരിശോധന നിര്‍ണായകമാകും.
വ്യാപക പ്രതിഷേധത്തെ തുടര്‍ന്നാണ് വിദഗ്ധ പരിധോനയ്ക്കായി എന്‍.ഐ.ടി സംഘത്തെ എത്തിക്കാന്‍ ദേശീയപാത അതോറിറ്റി തീരുമാനിച്ചത്. കോഴിക്കോട് നിന്നുള്ള സംഘം എത്തുന്നതോടെ അപകട കാരണത്തെ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും അപകട കാരണം വ്യക്തമാക്കാന്‍ നിര്‍മാണ കമ്പിനിയോ, ദേശീയപാത അതോറിറ്റിയോ തയ്യാറായിട്ടില്ല.
അപകടത്തില്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നും നിര്‍മാണ കമ്പനി അധികൃതര്‍ സംഭവം മറച്ചുവെച്ചുവെന്നുമുള്ള നാട്ടുകാരുടെ ആരോപണവും നിലനില്‍ക്കുകയാണ്. ഇതില്‍ ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]