Thursday, April 24, 2025 5:27 am

പെരിയ കൊലപാതകം : അഡ്വ.സി കെ ശ്രീധരനെതിരെ കടുത്ത വിമര്‍ശനവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ് : പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും കൊല ചെയ്ത കേസിലെ സി പി എമ്മുകാരായ പ്രതികള്‍ക്ക് വേണ്ടി വക്കാലത്തെടുത്ത മുന്‍ ഡി സി സി അധ്യക്ഷനും പ്രമുഖ അഭിഭാഷകനുമായ അഡ്വ.സി കെ ശ്രീധരനെതിരെ കടുത്ത വിമര്‍ശനവുമായി കെ പി സി സി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രന്‍. തന്‍റെ ഫേസ് ബുക്ക് പോസ്റ്റിലാണ് സി കെ ശ്രീധരനെ കടുത്ത ഭാഷയില്‍ വി പി സജീന്ദ്രന്‍ വിമര്‍ശനം ചൊരിഞ്ഞത്. ഏതാനും ദിവസം മുമ്പാണ് വടക്കേ മലബാറിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്നത്.

‘രക്തദാഹികളായ നരഭോജികള്‍ നിഷ്ഠൂരമായി നമ്മുടെ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയപ്പോള്‍ കേരളത്തിന്‍റെ മന:സാക്ഷി മരവിച്ചതല്ലേ , കേരളം ഒന്നാകെ വിതുമ്പിയതല്ലേ, അന്ന് നിങ്ങളും കരഞ്ഞില്ലേ,എന്നിട്ട് ഇപ്പോള്‍ എന്ത് സംഭവിച്ചു. സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയ പാളയത്തിലെത്തിയപ്പോള്‍ ഹൃദയം പാറയായി മാറിയോ മനുഷ്യനെ മൃഗമാക്കി മാറ്റുന്ന പാര്‍ട്ടിയുടെ ചങ്ങാത്തം വേണ്ട സുഹൃത്തേ. ആ വക്കാലത്ത് ഉപേക്ഷിക്കൂ’ എന്നാണ് വി പി സജീന്ദ്രന്‍ തന്‍റെ ഫേസ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

2019 ഫെബ്രുവരി 17 നാണ് കാസര്‍ഗോഡ്ട് ജില്ലയിലെ പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സി പി എമ്മുകാരുടെ വെട്ടേറ്റ് മരിച്ചത്. കേസ് അട്ടിമറിക്കാന്‍ തുടക്കം മുതലെ സി പി എം ശ്രമിക്കുന്നുവെന്ന ആരോപണവും ഉണ്ടായിരുന്നു. വലിയ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ആ കേസ് സി ബി ഐക്ക് കൈമാറിയത്.

വി പി സജീന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റ്…
രക്തപതാക കണ്ടപ്പോള്‍ ചങ്ക് കല്ലായി മാറിയോ പ്രിയ സുഹൃത്തേ ശ്രീധരേട്ടാ..?!സിപിഎമ്മില്‍ ചേര്‍ന്നതോടെ താങ്കള്‍ മൃഗമായി മാറിയോ ?! താങ്കള്‍ എന്തിന് ഈ ബലിച്ചോറ് തിന്നാന്‍ പോയി ? ശരത് ലാലും കൃപേഷും നമ്മുടെ മക്കളല്ലേ … താങ്കള്‍ക്ക് കെപിസിസിയില്‍ സ്ഥാനമാണ് വേണ്ടതെങ്കില്‍ എന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനം ഞാന്‍ തരാം. താങ്കള്‍ ദയവുചെയ്ത് ഈ കേസിന്റെ വക്കാലത്ത് ഒഴിയണം.

ആ കാശും പദവിയും നമുക്ക് വേണ്ട ചേട്ടാ …
പെരിയ ഇരട്ടക്കൊലപാതക്കേസില്‍ ഒന്നു മുതല്‍ ഒമ്പത് വരെയുള്ള പ്രതികള്‍ക്ക് വേണ്ടി മുന്‍ കോണ്‍ഗ്രസ് നേതാവ് അഡ്വ.സി.കെ. ശ്രീധരന്‍ ഹാജരാവുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഒരു പൊതുപ്രവര്‍ത്തകനും ഇത്രയൊന്നും അധ:പ്പതിച്ചു കൂടാ..ക്രൂരനായിക്കൂടാ.. സിപിഎം ഉരുട്ടിവെച്ച ഈ ബലിച്ചോറ് തിന്നുവാന്‍ എങ്ങനെ മനസ്സു വന്നു ?

രക്തദാഹികളായ നരഭോജികള്‍ നിഷ്ഠൂരമായി നമ്മുടെ കൃപേഷിനേയും ശരത് ലാലിനേയും കൊലപ്പെടുത്തിയപ്പോള്‍ കേരളത്തിന്‍റെ മന:സാക്ഷി മരവിച്ചതല്ലേ …

കേരളം ഒന്നാകെ വിതുമ്പിയതല്ലേ …
അന്ന് നിങ്ങളും കരഞ്ഞില്ലേ …എന്നിട്ട് ഇപ്പോള്‍ എന്ത് സംഭവിച്ചു ?! സിപിഎമ്മിന്‍റെ കൊലപാതക രാഷ്ട്രീയ പാളയത്തിലെത്തിയപ്പോള്‍ ഹൃദയം പാറയായി മാറിയോ ? മനുഷ്യനെ മൃഗമാക്കി മാറ്റുന്ന പാര്‍ട്ടിയുടെ ചങ്ങാത്തം വേണ്ട സുഹൃത്തേ.

ആ വക്കാലത്ത് ഉപേക്ഷിക്കൂ… ആ സംഭവം നടന്നപ്പോള്‍ മുതല്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ നമ്മള്‍ കൂട്ടായി പ്രവര്‍ത്തിച്ചത് താങ്കള്‍ മറന്നു പോയോ ? കൊലപാതകികളെ രക്ഷിക്കാന്‍ ഇരയോട് ഒപ്പം നിന്ന വക്കീലിനെ തേടിപ്പിടിച്ച സിപിഎമ്മിന്റെ കുതന്ത്രത്തിന്റെ മുന്‍പില്‍ നിങ്ങള്‍ വീണുപോയല്ലോ… കഷ്ടം !
നിങ്ങള്‍ കൂറുമാറി പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തതു കൊണ്ട് ക്രൂരരായ ആ കൊലപാതകികള്‍ രക്ഷപ്പെടില്ല. നടുറോഡില്‍ വെട്ടേറ്റ് പിടഞ്ഞ് നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ കുട്ടികളുടെ ജീവനാണ് . കോണ്‍ഗ്രസിന് വേണ്ടിയാണ് ആ ചോര നിലത്ത് വീണത്. കോണ്‍ഗ്രസ് ഈ കേസില്‍ ഏതറ്റം വരെയും പോകും. കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി നല്‍കും .

അതിനുമപ്പുറം കര്‍മ്മഫലത്തിന്റെ തീരാശാപം ആ നരഭോജികളെ പിന്തുടരുമ്ബോള്‍ അതിന്റെ ഒരു പങ്ക് നിങ്ങളുടെ ശിരസിലും വീഴുമെന്നത് മറക്കണ്ട ശ്രീധരേട്ടാ !കൊലപാതകികളേക്കാള്‍ വലിയ ക്രൂരതയാണ് ആ വക്കാലത്ത് ഏറ്റെടുത്തതിലൂടെ താങ്കള്‍ ചെയ്തത് !എങ്ങനെ ഉറങ്ങാന്‍ കഴിയുന്നു !!!?

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് നില്‍ക്കവേ സിപിഎം ഓഫീസിന്റെ ഉദ്ഘാടന മഹാമഹം നടത്തിയതിനെതിരെ രാഹുല്‍ മാങ്കൂട്ടത്തിൽ

0
പാലക്കാട് : രാജ്യം ഭീകരാക്രമണത്തിൽ വിറങ്ങലിച്ച് നില്‍ക്കവേ തിരുവനന്തപുരത്ത് സിപിഎം ഓഫീസിന്റെ...

അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സൃഷ്ടിക്കാൻ സർക്കാരിനായി : മുഖ്യമന്ത്രി

0
തിരുവനന്തപുരം : കഴിഞ്ഞ നാലുവർഷം കൊണ്ട് അഞ്ചുലക്ഷത്തോളം തൊഴിലവസരങ്ങൾ സഹകരണമേഖലയിൽ സൃഷ്ടിക്കാൻ...

ഇന്ത്യയുടെ കടുത്ത നടപടി ; പാകിസ്ഥാനിലും തിരക്കിട്ട നീക്കം

0
ദില്ലി : ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ കടുത്ത നടപടികൾ വന്നതോടെ പാകിസ്ഥാനിലും...

കൂടരഞ്ഞിയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ വ്യാപാരി മരിച്ചു

0
കോഴിക്കോട്: കൂടരഞ്ഞിയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ മിഠായി തെരുവിലെ വ്യാപാരി മരിച്ചു. പുതിയങ്ങാടി...