ഡല്‍ഹി : പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് സുപ്രീംകോടതിയും. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരായ സര്‍ക്കാര്‍ അപ്പീല്‍ സുപ്രീംകോടതി തള്ളി.
അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. കേസിലെ രേഖകള്‍ എത്രയും പെട്ടെന്ന് പോലീസ് സിബിഐക്ക് കൈമാറണം. സിബിഐക്ക് തുടരന്വേഷണം നടത്താന്‍ അനുമതി. സിബിഐക്ക് അന്വേഷണം വിട്ടത് കൊണ്ട് മാത്രം പോലീസിന്റെ ആത്മവീര്യം നഷ്ടപ്പെടും എന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കോടതി വിധിയില്‍ സന്തോഷമെന്ന് ശരത് ലാലിന്റെയും കൃപേഷിന്റേയും രക്ഷിതാക്കള്‍ പ്രതികരിച്ചു.