ചെന്നൈ: തമിഴ്‌നാട്ടിലെ സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ പ്രതിമ വീണ്ടും തകര്‍ത്തു. ചെങ്കല്‍പേട്ട് ജില്ലയിലെ ഉതിരമേരൂറിലെ കലിയപട്ടായി ഗ്രാമത്തിലാണ് പെരിയാര്‍ ഇ വി രാമസ്വാമിയുടെ പ്രതിമ തകര്‍ത്തത്. പ്രതിമയുടെ വലതുകൈയും മുഖവും സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. വെള്ളിയാഴ്‌ച രാവിലെ സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് സാളവക്കം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പെരിയാറിനെ സംബന്ധിച്ച് നടന്‍ രജനികാന്ത് നടത്തിയ പരാമര്‍ശം വന്‍ വിവാദമായിരുന്നു. ഇതില്‍ മാപ്പുപറയണമെന്ന ആവശ്യം രജനി തള്ളിക്കളയുകയുംചെയ്‌തു. ഇതോടെ ചെന്നൈയിലെ രജനിയുടെ വീട്ടിലേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. അടുത്തിടെ നിരവധി തവണ പെരിയാര്‍ പ്രതിമയ്‌ക്കുനേരെ തമിഴ്‌നാട്ടില്‍ അക്രമങ്ങളുണ്ടായിരുന്നു.