മിനിമം ബാലൻസ് നിബന്ധനയില്ലാതെയും മറ്റ് സേവന നിരക്കുകൾ ഒഴിവാക്കിയും സേവിങ്സ് അക്കൗണ്ട് ആരംഭിക്കുന്നതിനുള്ള അവസരമൊരുക്കി ആക്സിസ് ബാങ്ക്. വരിസംഖ്യ നൽകിയുള്ള പദ്ധതികളിൽ നിരന്തരം അംഗമാകുന്ന സാങ്കേതികവിദ്യയോട് പ്രിയമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സേവിങ്സ് അക്കൗണ്ട് ആക്സിസ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. “ഇൻഫിനിറ്റി സേവിങ് അക്കൗണ്ട്” എന്നാണ് നിരവധി ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന അക്കൗണ്ട് അറിയപ്പെടുന്നത്.
എങ്ങനെയാണ് പ്രവർത്തനം?
ആക്സിസ് ബാങ്കിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പ് പ്രകാരം, ഇൻഫിനിറ്റി സേവിങ്സ് അക്കൗണ്ടുകൾ, സ്ഥിരമായ വരിസംഖ്യ നൽകുന്ന ശൈലിയിൽ ഉള്ളതാകുന്നു. ഈ സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ ലഭ്യമാക്കിയിരിക്കുന്ന ആനുകൂല്യങ്ങൾ നേടുന്നതിനായി, നിശ്ചിത ഇടവേളകളിൽ ആവർത്തിക്കുന്നതും മുൻകൂട്ടി നിർണയിക്കുന്നതുമായ വരിസംഖ്യ നൽകാൻ ഉപഭോക്താവ് തയ്യാറാകണം.
ഒഴിവാക്കിയ സേവന നിരക്കുകൾ
1.പ്രതിമാസ മിനിമം ബാലൻസ്
2.പ്രൈമറി കാർഡ്: ഇഷ്യൂവൻസ് ഫീസ്
3.പ്രൈമറി കാർഡ്: വാർഷിക ഫീസ്
4.ജോയിന്റ് കാർഡ്: ഇഷ്യൂവൻസ് ഫീസ്
5.ജോയിന്റ് കാർഡ്: വാർഷിക ഫീസ്
6. ചെക്ക് ബുക്ക് ഇഷ്യൂവൻസ്
7. അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള ഫീസ്
8. മാതൃശാഖയിലൂടെയല്ലാത്ത പണമിടപാടിനുള്ള ഫീസ്
9. പരിധിക്ക് മുകളിലുള്ള പണം നിക്ഷേപിക്കുന്നതിനുള്ള ഫീസ്
10. പരിധി കവിഞ്ഞ പണം പിൻവലിക്കുന്നതിനുള്ള ഫീസ്
11. ക്യാഷ് ഡിപ്പോസിറ്റ് മെഷീനിൽ പണം നിക്ഷേപിക്കുന്നതിനുള്ള ഇടപാട് ഫീസ്
12.ശാഖയിലെ ഇടപാടിനുള്ള ഫെയർ യൂസേജ് ഫീസ്
13. ഔട്ട്സ്റ്റേഷൻ ചെക്ക് കളക്ഷൻ ഫീസ്
14. എൻഇഎഫ്ടി ഫീസ്
15. ആർടിജിഎസ് ഫീസ്
16. ഐഎംപിഎസ് ഫീസ്
17. ആക്സിസ് എടിഎം: സൗജന്യ പരിധി കഴിഞ്ഞുള്ള പണം പിൻവലിക്കൽ ഫീസ്
18. മറ്റ് എടിഎമ്മുകളിൽ നിന്നും സൗജന്യ പരിധി കഴിഞ്ഞുള്ള പണം പിൻവലിക്കൽ ഫീസ്
19. ഇസിഎസ് ട്രാൻസാക്ഷൻ ചാർജ്
20. എൻഎസിഎച്ച് ട്രാൻസാക്ഷൻ ചാർജസ്
21.കാർഡ് റീപ്ലേസ്മെന്റ് ഫീസ്
22. അഡീഷണൽ ചെക്ക് ബുക്ക് ഫീസ്
23. സ്റ്റോപ് പേയ്മെന്റ് ഇൻസ്ട്രക്ഷൻസ്: ചെക്ക്
24. സ്റ്റോപ് പേയ്മെന്റ് ഇൻസ്ട്രക്ഷൻസ്: ഇസിഎസ്
25. ഡിഡി/ പിഒ കാൻസലേഷൻ/ ഡ്യൂപ്ലിക്കേറ്റ്/ റീവാലിഡേഷൻ
26.അഡീഷണൽ ഡിഡി/ പിഒ ഫീസ്
27. വാല്യു ആഡഡ് എസ്എംഎസ് അലേർട്ട്
28. സ്പീഡ് ക്ലിയറിങ് ഫീസ്
29. അഡ്രസ് കൺഫർമേഷൻ
30. ഫോട്ടോ അറ്റസ്റ്റേഷൻ
31. സിഗ്നേച്ചർ വേരിഫിക്കേഷൻ
32. ബാലൻസ് സർട്ടിഫിക്കേറ്റ്
33. ഔട്ട്‍വാർഡ് ചെക്ക് റിട്ടേൺ
34. ഇൻവാർഡ് ചെക്ക് റിട്ടേൺ – സാമ്പത്തിക കാരണം
35. ഇൻവാർഡ് ചെക്ക് റിട്ടേൺ – സാമ്പത്തികേതര കാരണം
36. ഔട്ട്സ്റ്റേഷൻ ചെക്ക് റിട്ടേൺ
37. റിക്കറിങ് ഡിപ്പോസിറ്റിനുള്ള സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ തടസപ്പെട്ടാലുള്ള ഫീസ്
38. മ്യൂച്ചൽ ഫണ്ടിനുള്ള സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ തടസപ്പെട്ടാലുള്ള ഫീസ്
39. ലോൺ ഇഎംഐയ്ക്കുള്ള സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ തടസപ്പെട്ടാലുള്ള ഫീസ്
40. ക്രെഡിറ്റ് കാർഡ് കുടിശികയ്ക്കുള്ള സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ തടസപ്പെട്ടാലുള്ള ഫീസ്
41. ഇസിഎസ് ഡെബിറ്റ് തടസപ്പെട്ടാൽ
42. സേവിങ് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ എടിഎം പണം പിൻവലിക്കൽ പരാജയപ്പെട്ടതിനുള്ള ഫീസ്
43. സേവിങ് അക്കൗണ്ടിൽ പണമില്ലാത്തതിനാൽ പിഒഎസ് ഇടപാട് പരാജയപ്പെട്ടാലുള്ള ഫീസ്
44. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്ക്
45. മുൻ സാമ്പത്തിക പാദങ്ങളിലേക്കുള്ള ഫിസിക്കൽ സ്റ്റേറ്റ്മെന്റിനുള്ള ഫീസ് (ശാഖയിൽ)
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033