Sunday, April 6, 2025 11:34 am

മാസം 2000 രൂപ മാറ്റിവയ്ക്കു; രണ്ട് ലക്ഷം രൂപ വരെ സ്വന്തമാക്കാം

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ ഇടത്തരം വരുമാനമുള്ള കുടുംബങ്ങളുടെയും തൊഴിലാളി വർഗങ്ങളുടെയും ഇടയിൽ ഏറെ സ്വീകാര്യതയുള്ള നിക്ഷേപ മാർഗമാണ് പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികൾ. ഉറപ്പുള്ള ആദായവും സുരക്ഷിതമായ നിക്ഷേപവും വാഗ്ദാനം ചെയ്യുന്നതും ജനങ്ങളെ ആകർഷിക്കുന്നു. സർക്കാരിന്റെ ഭാഗമായതിനാൽ റിസ്ക് ഘടകങ്ങൾ തീരെയില്ലാത്തതും നേട്ടമാണ്. അതേസമയം പോസ്റ്റ് ഓഫീസിന് കീഴിൽ വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികൾ ലഭ്യമാണ്. ഇവയിൽ ചെറിയ തുക വീതമാണെങ്കിൽ കൂടിയും മുടങ്ങാതെ മാസംതോറും നിക്ഷേപിച്ചാൽ വർഷങ്ങൾക്കപ്പുറം ഗണ്യമായൊരു സമ്പാദ്യം ആ‍ർജിക്കാൻ കഴിയും. ഇത്തരത്തിൽ 100 രൂപയുടെ ചെറിയ നിക്ഷേപം പോലും അനുവദിക്കുന്ന സമ്പാദ്യ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡിപ്പോസിറ്റ് സ്കീം.

പലിശ നിരക്ക്
അടുത്തിടെ പോസ്റ്റ് ഓഫീസ് സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കേന്ദ്രസർക്കാർ പരിഷ്കരിച്ചിട്ടുണ്ട്. ഇതോടെ റിക്കറിങ് ഡിപ്പോസിറ്റ് അക്കൗണ്ടുകളുടെ പലിശ നിരക്ക് 6.2 ശതമാനത്തിൽ നിന്നും 6.5 ശതമാനത്തിലേക്ക് ഉയർന്നു. അതേസമയം റിക്കറിങ് ഡിപ്പോസിറ്റിലേക്ക് ആവർത്തിച്ച് നിക്ഷേപിക്കുന്നതിനായി തെര‍ഞ്ഞെടുത്ത തുക, നിക്ഷേപ കാലാവധി പൂർത്തിയാകുന്നതുവരെ സ്ഥിരമായിരിക്കും.

നിക്ഷേപം 2,000 രൂപ വീതം
എല്ലാ മാസവും 2,000 രൂപ വീതം റിക്കറിങ് ഡിപ്പോസിറ്റ് സ്കീമിലേക്ക് നിക്ഷേപിക്കുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 1,41,983 രൂപ ലഭിക്കും. പ്രതിമാസം 2,000 രൂപയെന്നാൽ, ദിവസേന 66 രൂപ വീതം മാറ്റിവെക്കുന്നതിന് തുല്യമാണ്. ഇതിലൂടെ വാർഷികമായി 24,000 രൂപ നിക്ഷേപിക്കാനാകുന്നു. അഞ്ച് വർഷത്തെ കാലാവധിയിൽ നിക്ഷേപിക്കുന്ന ആകെ തുക 1,20,000 രൂപയാണ്. പലിശ ഇനത്തിൽ 21,983 രൂപയും ലഭിക്കും. ഇതോടെ നിക്ഷേപ കാലാവധി പൂ‌‍ർത്തിയാകുമ്പോൾ ആകെ 1,41,983 രൂപയാകും നിക്ഷേപകന്റെ പക്കലേക്ക് മടങ്ങിയെത്തുക.

നിക്ഷേപം 3,000 രൂപ വീതം
പ്രതിമാസം 3,000 രൂപ വീതമാണ് റിക്കറിങ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നതെങ്കിൽ, കാലാവധി അവസാനിക്കുമ്പോൾ മൊത്തം 2,12,971 രൂപ മടക്കിക്കിട്ടും. മാസംതോറും 3,000 രൂപയെന്നാൽ, ദിവസേന 100 രൂപ വീതം നീക്കിവെക്കുന്നതിന് സമമാകുന്നു. ഇങ്ങനെ ഒരുവർഷം 36,000 രൂപ നിക്ഷേപിക്കാൻ കഴിയുന്നു. ഇതോടെ അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കുന്ന മൊത്തം തുക 1,80,000 രൂപയാണ്. അധികമായി ലഭിക്കുന്ന പലിശ 32,972 രൂപയുമാകുന്നു. അതായത് നിക്ഷേപ കാലാവധി അവസാനിക്കുമ്പോൾ മൊത്തം 2,12,971 രൂപ നിക്ഷേപകന് തിരികെ ലഭിക്കുമെന്ന് സാരം.

നിക്ഷേപം 4,000 രൂപ വീതം
മാസംതോറും 4,000 രൂപ വീതമാണ് റിക്കറിങ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുന്നതെങ്കിൽ, സ്കീമിന്റെ കാലാവധി തീരുമ്പോൾ ആകെ 2,83,968 രൂപ നിക്ഷേപകന് തിരികെ ലഭിക്കും. പ്രതിമാസം 4,000 രൂപയെന്നാൽ, ദിവസംതോറും 133 രൂപ വീതം മാറ്റിവെയ്ക്കണം. ഇങ്ങനെ ഒരുവർഷത്തിനിടെ 48,000 രൂപ നിക്ഷേപിക്കാൻ സാധിക്കുന്നു. ഇത്തരത്തിൽ അഞ്ച് വർഷത്തേക്ക് നിക്ഷേപിക്കുന്ന ആകെ തുക 2,40,000 രൂപയാകും. ഇതിന്മേൽ ആർജിക്കുന്ന പലിശ 43,968 രൂപയുമാകും. അതായത് റിക്കറിങ് ഡിപ്പോസിറ്റ് കാലാവധി പൂർത്തിയാകുമ്പോൾ ആകെ 2,83,968 രൂപ മടക്കി ലഭിക്കുമെന്ന് ചുരുക്കം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം

0
അബുദാബി : യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് നാളെ...

മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കാപ്പാ കേസ് പ്രതി റിമാന്‍റില്‍

0
തിരുവനന്തപുരം : മധ്യവയസ്‌കയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കാപ്പാ കേസ്...

പ്രതിഷേധം കടുപ്പിച്ച് വനിതാ സിവിൽ പോലീസ് ഓഫീസേഴ്സ് റാങ്ക് ഹോൾഡേഴ്സ്

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ ഫുട്ട്പാത്തിൽ ശയന പ്രദക്ഷിണ സമരം നടത്തി വനിതാ...

കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമം ; മൂന്ന് പേർ പിടിയിൽ

0
ആറ്റിങ്ങൽ : ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസിൽ എംഡിഎംഎ കടത്താൻ ശ്രമം. 51...