Sunday, April 20, 2025 8:27 am

ഇനി ഭവന വായ്പ നേടാം കുറഞ്ഞ പലിശനിരക്കിൽ ; പുതിയ ക്യാമ്പയിനുമായി എസ്ബിഐ

For full experience, Download our mobile application:
Get it on Google Play

ഭവനവായ്പയിലൂടെ ഒരു പുതിയ താമസസ്ഥലം വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് സന്തോഷിക്കാൻ അവസരമുണ്ട്. പ്രത്യേകിച്ച് അവർ ഇതുവരെ വായ്പയെടുക്കാത്തവരാണെങ്കിൽ. രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ എസ്ബിഐ ഇപ്പോൾ നാല് മാസത്തെ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. ഭവന വായ്പയുടെ പലിശ നിരക്കിൽ ഇളവ് നൽകുന്ന പുതിയ ഓഫർ സെപ്റ്റംബർ 1നാണ് ആരംഭിച്ചത്. ഈ പുതിയ ഓഫർ ആരംഭിക്കുന്നതുവരെ ഭവന വായ്പയ്ക്ക് എസ്ബിഐ ഈടാക്കിയിരുന്ന നിരക്ക് 9.15% മുതൽ 9.65% വരെയായിരുന്നു.

ഇപ്പോൾ പുതിയ നിരക്കുകൾ 8.6% മുതൽ 9.65% വരെയാണ്. അതായത് ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള ഉപഭോക്താക്കൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. ഈ ക്യാമ്പയിനിന് കീഴിസ്‍ ബാങ്ക് നിലവിൽ 65 ബേസിസ് പോയിന്റ് വരെയാണ് ഇളവ് നൽകുന്നത്.700നും 749നും ഇടയിലും, 151-200നും ക്രെഡിറ്റ് സ്‌കോർ ഉള്ള ഉപഭോക്താക്കൾക്കും, ക്രെഡിറ്റ സ്കോർ ഇല്ലാത്തവർക്കും ബാങ്ക് 65 ബിപിഎസ് എന്ന ഏറ്റവും ഉയർന്ന ഇളവ് വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഉയർന്ന ക്രെഡിറ്റ് സ്കോർ ഉള്ള ഉപഭോക്താക്കൾക്ക് (അതായത് 750 മുതൽ 800 വരെ) 0.55 ശതമാനം അധിക ഇളവിന് അർഹതയുണ്ട്. 550-നും 699-നും ഇടയിൽ ക്രെഡിറ്റ് സ്‌കോർ ഉള്ള ഉപഭോക്താക്കൾക്ക് പഴയ നിരക്കിൽ മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. അതായത് ഇത്തരക്കാർക്ക് പുതിയ നിരക്കിളവുകളൊന്നും ബാധകമാവില്ല. 101 നും 150 നും ഇടയിൽ ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് നിലവിലെ നിരക്കിൽ ഇളവുകളൊന്നുമില്ലാതെയാണ് വായ്പ ലഭിക്കുക. വനിതകളായ വായ്പക്കാർക്ക് ലഭ്യമായ പലിശ ഇളവുകൾ ഉൾപ്പെടുള്ളതാണ് ഈ നിരക്കുകൾ. അതേസമയം 30 ലക്ഷം വരെയുള്ള വായ്പകളിൽ വായ്‌പയുടെ മൂല്യം 80 ശതമാനത്തിൽ കൂടുതലാണെങ്കിലും 90 ശതമാനത്തിൽ താഴെയാണെങ്കിലും 10 ബിപിഎസ് പ്രീമിയം തുടരും.

ടോപ്പ്-അപ്പ് വായ്പകൾ : ടോപ്പ്-അപ്പ് വായ്പകൾക്ക് അപേക്ഷിക്കുന്നവർക്കും 45 ബേസിസ് പോയിന്റ് വരെ ഇളവ് ലഭിക്കും. ഈ നിരക്കുകൾ നേരത്തെ 9.55 ശതമാനമായിരുന്നു. നിലവിലെ ഇളവ് പ്രകാരം ഇത് 9.10 ശതമാനത്തിൽ ആരംഭിക്കും. 18 നും 70 നും ഇടയിൽ പ്രായമുള്ള ഏതൊരു ഇന്ത്യക്കാർക്കും എസ്ബിഐ ഭവന വായ്പകൾ ലഭ്യമാണ്. വായ്പയുടെ കാലാവധി 30 ലക്ഷം വരേയാകാം. മുൻകൂർ പേയ്‌മെന്റ് ഫീസും, പ്രതിദിന ബാലൻസ് കുറയ്ക്കുന്നതിനുള്ള പലിശ നിരക്കും ഈടാക്കാതെ ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനമാണ് എസ്ബിഐ. ഒരു ഭവന വായ്പയ്ക്ക് അപേക്ഷിക്കാൻ ഒരു ഉപഭോക്താവ് ചില രേഖകൾ സമർപ്പിക്കേണ്ടതുണ്ട്. തൊഴിലുടമയിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ്, അപേക്ഷാ ഫോം, ഐഡന്റിറ്റി തെളിയിക്കുന്നതിനുള്ള രേഖകൾ, മേൽവിലാസം തെളിയിക്കുന്നതിനുള്ള രേഖ.

നിർമ്മാണത്തിനുള്ള അനുമതി ലഭിച്ചതിന്റെ തെളിവ്, വിൽപ്പനയ്ക്ക് രജിസ്റ്റർ ചെയ്ത കരാർ, ഒക്യുപ്പൻസി സർട്ടിഫിക്കറ്റ്, അംഗീകൃത പ്ലാൻ കോപ്പിയും പേമെന്‍റ് രസീതുകളും അല്ലെങ്കിൽ ബിൽഡർക്കോ വിൽപ്പനക്കാരനോ നൽകിയ എല്ലാ പേമെന്റുകളും തെളിയിക്കുന്നന്ന ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ്. ഇതിനെല്ലാം പുറമെ അപേക്ഷകൻ കൈവശമുള്ള എല്ലാ ബാങ്കുകളിൽ നിന്നും കഴിഞ്ഞ ആറ് മാസത്തിനിടെ നടത്തിയ ഇടപാടുകളുടെ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് സമർപ്പിക്കണം. മറ്റേതെങ്കിലും ബാങ്കിൽ നിന്ന് മുമ്പ് വായ്പയെടുത്തിട്ടുണ്ടെങ്കിൽ കഴിഞ്ഞ ഒരു വർഷത്തെ വായ്പ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് എന്നിവയും നൽകണം. ബിസിനസ് പ്രൂഫ്, കഴിഞ്ഞ മൂന്ന് വർഷത്തെ ആദായ നികുതി റിട്ടേണുകൾ, കഴിഞ്ഞ 3 വർഷത്തെ ബാലൻസ് ഷീറ്റ്, പി&എൽ അക്കൗണ്ട്, ബിസിനസ് ലൈസൻസ് വിശദാംശങ്ങൾ, ടിഡിഎസ് സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയും സമർപ്പിക്കണം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിലമ്പൂർ-ഷൊർണൂർ റെയിൽപാതയിൽ പുതിയ രണ്ട് ട്രെയിൻ സർവീസുകൾ

0
മലപ്പുറം: നിലമ്പൂർ-ഷൊർണൂർ റെയിൽപാതയിൽ പുതിയ രണ്ട് ട്രെയിനുകൾ സർവീസ് തുടങ്ങും. ഇതുസംബന്ധിച്ച്...

ഓടുന്ന കാറിൽ ബലാത്സംഗശ്രമം ചെറുത്ത യുവതിയെ കുത്തികൊന്നു

0
ന്യൂഡൽഹി : ഓടുന്ന കാറിൽ ബലാത്സംഗശ്രമം ചെറുത്ത യുവതിയെ കുത്തികൊന്നു. യു.പിയുടെ...

എ​മി​റേ​റ്റി​ലെ ഉ​മ്മു​ൽ ഥ​ഊ​ബ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം

0
ഉ​മ്മു​ൽ​ഖു​വൈ​ൻ : എ​മി​റേ​റ്റി​ലെ ഉ​മ്മു​ൽ ഥ​ഊ​ബ്​ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ തീ​പി​ടി​ത്തം. വെ​ള്ളി​യാ​ഴ്ച...

ഷഹബാസ് കൊലപാതകം : മേയ് അവസാനത്തോടെ കുറ്റപത്രം സമർപ്പിക്കും

0
താമരശ്ശേരി: വിദ്യാർത്ഥിസംഘർഷത്തിനിടെ മർദനമേറ്റ് എളേറ്റിൽ എംജെ ഹയർസെക്കൻഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥി...