ശാഖകളിൽ നേരിട്ട് ചെല്ലുന്ന ഉപഭോക്താക്കളോട് ബാങ്കിൻ്റെയോ അവർക്ക് പങ്കാളിത്തമുള്ള മറ്റ് കമ്പനികളുടെയോ ഇൻഷുറൻസ് പോലെയുള്ള ധനകാര്യ ഉത്പന്നങ്ങൾ വാങ്ങിപ്പിക്കുന്നതിനായുള്ള ‘ക്യാൻവാസിങ്’ സാധാരണമായ കാഴ്ചയാണ്. പ്രത്യേക മാർക്കറ്റിങ് ക്യാമ്പയിൻ നടത്തുന്ന സമയമാണെങ്കിൽ ബാങ്ക് ജീവനക്കാർ ഉപഭോക്താക്കളെ ഫോണിൽ ബന്ധപ്പെട്ടും ഉത്പന്നങ്ങൾ വാങ്ങുന്നതിനായി നിർബന്ധിക്കാറുണ്ട്. എന്നാൽ ഒരുകൂട്ടം ഉപഭോക്താക്കൾ എസ്ബിഐ ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള ‘മിസ്‍സെല്ലിങ്ങിനെ’ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഉപഭോക്താക്കളുടെ പരാതിയോട് പ്രതികരിച്ച് എസ്ബിഐയും രംഗത്തെത്തി.
ഉപഭോക്താക്കൾക്ക് എന്തുചെയ്യാനാകും?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ശാഖകൾ സന്ദർശിക്കുന്നതിനിടെ, ഏതെങ്കിലും ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനായി ജീവനക്കാർ ഉപഭോക്താക്കളെ നിർബന്ധിക്കുന്നുണ്ടെങ്കിൽ അവർക്ക് ഓൺലൈൻ മുഖേന പരാതിപ്പെടാനാകുമെന്ന് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ എസ്ബിഐ അറിയിച്ചു. ഇൻഷുറൻസ് പ്ലാനുകളോ അല്ലെങ്കിൽ മറ്റ് നിക്ഷേപ പദ്ധതികളോ ഒക്കെ തെരഞ്ഞെടുക്കുന്നത് ഉപഭോക്താക്കൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ബാങ്ക് വ്യക്തമാക്കി.
ബാങ്ക് ജീവനക്കാർ ഇൻഷുറൻസ് പോളിസി വാങ്ങുന്നതിനായി നിർബന്ധിക്കുന്നതിൽ ബുദ്ധിമുട്ട് തോന്നുന്ന ഉപഭോക്താക്കൾക്ക്, ഓൺലൈൻ മുഖേന ‘കസ്റ്റമർ റിക്വസ്റ്റ് & കംപ്ലെയ്ന്റ്’ അപേക്ഷ പൂരിപ്പിച്ച് നൽകി പരാതിപ്പെടാവുന്നതാണ്. ഇതിനായി https://crcf.sbi.co.in/ccf എന്ന വെബ്സൈറ്റ് ലിങ്ക് എസ്ബിഐ ഉപഭോക്താക്കൾക്ക് പ്രയോജനപ്പെടുത്താം. പരാതി ഉന്നയിക്കുന്നതിനും സഹായം അഭ്യർത്ഥിക്കുന്നതിനുമുള്ള അവസരം ഈ പോർട്ടലിൽ ലഭ്യമാണ്.
ഇൻഷുറൻസ് പോളിസികൾ തെറ്റിദ്ധരിപ്പിച്ച് വാങ്ങിപ്പിക്കുകയോ നിർബന്ധിച്ച് വാങ്ങിക്കാൻ പ്രേരിപ്പിക്കുന്നതിനെയോ കുറിച്ചുള്ള പരാതികൾ, “Personal Segment/Individual Customer” എന്ന വിഭാഗത്തിന് കീഴിൽ “General Banking>>Operation of Accounts>Changes in terms not advised“ എന്ന ഓപ്ഷനിൽ അവസാനമായി കാണപ്പെടുന്ന കോളത്തിൽ ഉന്നയിക്കാനുള്ള പരാതി ചുരുങ്ങിയ വാക്കുകളിൽ വിശദീകരിക്കുക. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി പരിശോധിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് എസ്ബിഐ വ്യക്തമാക്കി. അതേസമയം നിലവിൽ ആവശ്യമില്ലാത്തതും ഉപകാരപ്രദവുമല്ലാത്ത ഇൻഷുറൻസ് പോളിസികൾ വാങ്ങാൻ ഏതെങ്കിലും ഏജന്റുമാർ നിർബന്ധിച്ചാലും നിങ്ങൾ വഴങ്ങേണ്ട കാര്യമില്ല. ഇതിലൊക്കെ പണച്ചെലവ് കൂടി ഉൾപ്പെടുന്നതിനാൽ പ്രത്യേകിച്ചും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കും മാസവരുമാനത്തിനും അനുയോജ്യമായ ഇൻഷുറൻസ് പോളിസികൾ തെരഞ്ഞെടുത്താൽ മാത്രമേ പ്രയോജനമുള്ളൂ. എന്നിരുന്നാലും വാങ്ങുന്നതിന് മുൻപേ പോളിസിയുമായി ബന്ധപ്പെട്ട നിബന്ധനകളും വിശദാംശങ്ങളും പരിശോധിക്കുന്നത് ഉചിതമായിരിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033