Wednesday, May 7, 2025 8:11 pm

വിവാദങ്ങള്‍ക്ക് വിരാമമായി ; പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ് രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ പിരിച്ചുവിടാന്‍ ഹൈക്കോടതി ശുപാര്‍ശ ചെയ്ത പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ് രാജിവെച്ചു. ചീഫ് ജസ്റ്റിസിനാണ് രാജിക്കത്ത് കൈമാറിയത്.

കഴിഞ്ഞവര്‍ഷമാണ് സുദീപിനെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി ശുപാര്‍ശ ചെയ്തത്. ഹൈക്കോടതി നിയോഗിച്ച അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു നടപടി. ശബരിമല യുവതീ പ്രവശേന വിധി ഉള്‍പ്പെടെയുള്ളവയില്‍ സുദീപ് ഫെയ്‌സ് ബുക്കില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ വിവാദമായിരുന്നു. എന്നാല്‍ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും ഭരണഘടനയ്ക്ക് എതിരായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

രാജിക്കത്ത് നല്‍കിയതുമായി ബന്ധപ്പെട്ട് സുദീപ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്
ഞാന്‍ രാജിവച്ചു, ഇന്ന്. ഒറ്റവരിക്കത്തും നല്‍കി. പത്തൊമ്പതു വര്‍ഷം നീണ്ട സേവനത്തിന് അവസരം തന്ന സ്ഥാപനത്തിനു നന്ദി. എന്റെ നടവഴികളില്‍ വെളിച്ചം വിതറിയ വഴിവിളക്കുകളേ, നന്ദി. ബഹുമാന്യയായ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സര്‍, എന്റെ ജില്ലാ ജഡ്ജിമാരായിരുന്നവരും എനിക്കത്രമേല്‍ പ്രിയരുമായ എത്രയും സ്‌നേഹബഹുമാനപ്പെട്ട ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ സാര്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സര്‍, പിന്നെ ജസ്റ്റിസ് കെ ഹേമ മാഡം നന്ദി.ര ജിസ്ട്രാര്‍ പി ജി അജിത് കുമാര്‍ സര്‍, ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ കെ സത്യന്‍ സര്‍, എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും എന്റെ ട്രെയിനറുമായിരുന്ന സി എസ് സുധാ മാഡം നന്ദി. റിട്ടയര്‍ ചെയ്തവരും സര്‍വീസിലുള്ളവരുമായ ജഡ്ജിമാര്‍, സഹപ്രവര്‍ത്തകര്‍, അങ്ങോളമിങ്ങോളമുള്ള പ്രിയ അഭിഭാഷകര്‍, പ്രിയ സ്റ്റാഫ്, പ്രിയ ഗുമസ്തന്മാര്‍…ഏവര്‍ക്കും നന്ദി…

സ്വന്തം അഭിഭാഷകവൃത്തി വേണ്ടെന്നു വെച്ച്‌ പതിനഞ്ചു വര്‍ഷം കേരളം മൊത്തം അലഞ്ഞ ജോലി …ഇത്ര മടുത്തെങ്കില്‍ അച്ഛനു രാജിവെച്ചൂടെ എന്നു ചോദിച്ച സുദീപ്ത ജ്യോതി…ഞാന്‍ രാജി തീരുമാനം പറയവേ ഇവിടെ ഈ സൈബര്‍ ഇടത്തിലും പുറത്തും എന്നെ ചേര്‍ത്തു പിടിച്ചവരേ…അത്രമേല്‍ പ്രിയത്താല്‍ എന്നെ വിലക്കിയവരേ…ഞാന്‍ നിങ്ങളെയും ചേര്‍ത്തു പിടിക്കുന്നു. നെഞ്ചോടുചേര്‍ത്ത്…മുന്നോട്ട്…അഭിവാദ്യങ്ങള്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി പിടിയിലായത് 84 പേർ

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡിഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍...

പൂഞ്ചിലുണ്ടായ പാകിസ്താൻ ഷെൽ ആക്രമണത്തിൽ 15 പ്രദേശവാസികൾ കൊല്ലപ്പെട്ടു

0
കശ്മീർ: കശ്മീർ നിയന്ത്രണ രേഖക്ക്‌ സമീപം പൂഞ്ചിലുണ്ടായ പാകിസ്താൻ ഷെൽ ആക്രമണത്തിൽ...

കൊല്ലപ്പെട്ട ഭീകരവാദികളെ പാകിസ്ഥാൻ പതാക പുതപ്പിച്ച് പാക് സൈന്യം

0
പാകിസ്ഥാൻ: പഹൽഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ കനത്ത തിരിച്ചടിയിൽ കൊല്ലപ്പെട്ട...

പത്തനംതിട്ട അടക്കം നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ നാല് ജില്ലകളിൽ വരും മണിക്കൂറുകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു....