കൊച്ചി : ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും അടക്കം എതിർ കക്ഷികളാക്കി ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 20 ആയി വെട്ടിക്കുറച്ചതിനെതിരെയാണ് ഹർജി. ഹൈക്കോടതി അഭിഭാഷകൻ യശ്വന്ത് ഷേണായി ആണ് ഹർജിക്കാരൻ. ജഡ്ജിമാർ പരിഗണിക്കേണ്ട ഹർജികളുടെ എണ്ണത്തിലുൾപ്പെടെ കൃത്യമായ മാനദണ്ഡം വേണമെന്ന് ഹർജിയിൽ ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജഡ്ജിമാരുടെ പരിഗണനാ വിഷയം നിശ്ചയിക്കുമ്പോൾ തുല്യത ലംഘിക്കാൻ ചീഫ് ജസ്റ്റിസിന് കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. 50 ഹർജികളെങ്കിലും ഓരോ ബഞ്ചും പരിഗണിക്കാൻ ഉത്തരവിടണമെന്നും ആവശ്യമുണ്ട്. ഹർജി ജസ്റ്റിസ് ഷാജി പി ചാലിയുടെ കോടതി മറ്റെന്നാൾ പരിഗണിക്കാനായി മാറ്റി. അഭിഭാഷകനെ നിയോഗിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശവും നൽകി.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.