Tuesday, May 6, 2025 1:26 pm

ഇന്ധന വില ഇന്നും കൂട്ടി ; ഡീസൽ ഒരുമാസത്തിനിടെ കൂട്ടിയത് ആറര രൂപയിലേറെ – കൊച്ചിയിലും 100 കടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനങ്ങൾക്ക് തിരിച്ചടി നൽകി ഇന്ധന വില ഇന്നും വർധിപ്പിച്ചു.  തിരുവനന്തപുരത്തിന് പിന്നാലെ കൊച്ചിയിലും ഡീസൽ വില 100 കടന്നു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ആറര രൂപയിലേറെയാണ് ഒരു മാസത്തിനിടെ ഡീസലിന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 108.44 ഉം ഡീസൽ വില 102.10  ഉം ആണ്. കൊച്ചിയിൽ ഡീസലിന് 100.22 രൂപയും പെട്രോളിന് 106. 40 രൂപയുമാണ്. കോഴിക്കോട് ഡീസൽ 100.42 ഉം പെട്രോൾ വില 106.71 ഉം ആയി ഉയർന്നു.

എണ്ണക്കമ്പനികൾ ദിവസേനെ ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധനവിനെ പ്രതിരോധിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാന്താനം മൈലമൺ ഉമാമഹേശ്വരക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച തുടങ്ങും

0
മാന്താനം : മൈലമൺ ഉമാമഹേശ്വരക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച തുടങ്ങും. വ്യാഴാഴ്ച...

പത്താം ക്ലാസ് വിദ്യാര്‍ഥിയെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസ് : പ്രതി പ്രിയരഞ്ജന് ജീവപര്യന്തം

0
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ...

കെപിഎംഎസ് മല്ലപ്പള്ളി യൂണിയൻ നേതൃയോഗം ഉദ്‌ഘാടനം ചെയ്തു

0
മല്ലപ്പള്ളി : കെപിഎംഎസ് മല്ലപ്പള്ളി യൂണിയൻ നേതൃയോഗം സംസ്ഥാന സെക്രട്ടേറിയറ്റ്...

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ സന്തോഷ് വർക്കിക്ക് ജാമ്യം

0
എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ 'ആറാട്ടണ്ണൻ' എന്ന സന്തോഷ് വർക്കിക്ക് ജാമ്യം....