പത്തനംതിട്ട : ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പെട്രോള്‍ ഡീസല്‍ വില കുടുംബ ബജറ്റുകളെ താറുമാറാക്കുകയും ജനങ്ങളെ പട്ടിണിയിലേക്കും കടബാധ്യതയിലേക്കും അതുമൂലം ആത്മഹത്യയിലേക്കും കൊണ്ടെത്തിച്ചിരിക്കയാണെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ്. കേരള വനിതാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴഞ്ചേരി പോസ്റ്റ് ഓഫീസ് പടിക്കല്‍ സൈക്കിളുമായി നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ആനി ജോസഫ് അധ്യക്ഷത വഹിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോയി പുത്തന്‍പറമ്പില്‍, സാലി ഫിലിപ്പ്, വനിതാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ കുഞ്ഞുമോള്‍ തെക്കേതു , ജിബി തോമസ് എന്നിവര്‍ പ്രസംഗിച്ചു.