പത്തനംതിട്ട : ദിവസം പ്രതിയുളള ഇന്ധന വിലവർദ്ധനവിനതിരെ യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി വാഹനം നിർത്തിയിട്ടു ചക്ര സ്തംഭനം നടത്തി പ്രതിഷേധിച്ചു. എണ്ണ വില അടിക്കടി കൂട്ടി സാധാരണക്കാരുടെ പോക്കറ്റും, അടുക്കളയും കൊള്ളയടിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു. സംസ്ഥാനം നികുതി വേണ്ടെന്ന് വെയ്ക്കാതെ ജനങ്ങളുടെ മേൽ ഇരട്ടി ഭാരം ചുമത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കുട്ടത്തിൽ, വിമൽ കൈതയ്ക്കൽ, എം.അനിലാദേവി, ഷിനി തങ്കപ്പൻ, ജി മനോജ്, വിശാഖ് വെൺപാല, എംഎംപി ഹസ്സൻ, ജിജോ ചെറിയാൻ, ഷിജു തോട്ടപ്പുഴശ്ശേരി, ലക്ഷ്മി അശോക്, ജിതാൻ ജി നൈനാൻ, ജോയൽ മുക്കരണത് എന്നിവർ പ്രസംഗിച്ചു.