ജയ്പൂർ: ബൈക്കിൽ ഇരുന്ന് സിഗരറ്റ് കത്തിക്കവേ പെട്രോൾ ടാങ്കിൽ തീപ്പൊരി വീണ് വൻ തീപിടിത്തം. രാജസ്ഥാൻ യൂണിവേഴ്‌സിറ്റി കാമ്പസിൽ യുവാവിനാണ് അപകടമുണ്ടായത്. എന്നാൽ സ്വയം തീ കൊളുത്തിയെന്ന് ധരിച്ച ചുറ്റുമുള്ളവർ കാഴ്ച കണ്ട് നടുങ്ങി. അപകടത്തിൽപ്പെട്ട 25കാരൻ ഹൃത്വിക് മൽഹോത്ര ഗ്രേഡ് 1 പി.ടി.ഐ അധ്യാപകനായി ശനിയാഴ്ച ജോലി തുടങ്ങാനിരിക്കുകയായിരുന്നു. ഡിപ്പാർട്ട്‌മെന്‍റിനകത്ത് ഇന്‍റേണൽ പരീക്ഷ നടക്കുന്നതിനിടെ യുവാവിന്റെ നിസ്സഹായമായ നിലവിളി കേട്ട് അധ്യാപകും വിദ്യാർഥികളും പുറത്തേക്കിറങ്ങിയോടി. ‘പുറത്തേക്ക് ഓടിയ ഞങ്ങൾ ഒരാളെ തീ വിഴുങ്ങിയതായി കണ്ടു. അയാൾ സഹായത്തിനായി വിളിക്കുന്നുണ്ടായിരുന്നു’-ഒരു അധ്യാപകൻ പറയുന്നത് ഇങ്ങനെയാണ്. പെട്ടെന്ന് തന്നെ തീ അണച്ച ശേഷം അവർ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. യുവാവിന്റ ശരീരത്തിൽ 85 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. നിലവിൽ ഗുരുതര നിലയിൽ തുടരുകയാണെന്ന് ഡോക്ടർമാർ പറഞ്ഞു. കത്തിച്ച സിഗരറ്റിൽ നിന്നുള്ള പൊരി ഇയാൾ ഇരുന്ന ബൈക്കിന്റെ പെട്രോൾ ടാങ്കിൽ വീണതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. യൂണിവേഴ്‌സിറ്റിയിലെ ഡ്രാമാറ്റിക്‌സ് വിഭാഗത്തിന് പിന്നിലാണ് സംഭവം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1