ചെങ്ങന്നൂർ: പെട്രോളിയം ഉൽപ്പന്നങ്ങളെ ജി.എസ്.ടി യിൽ ഉൾപ്പെടുത്തുകയോ അത് സാധ്യമല്ലെങ്കിൽ നികുതികൾ കുറച്ചോ ജനങ്ങൾക്ക് ന്യായമായ വിലയ്ക്ക് അവ ലഭ്യമാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ചെങ്ങന്നൂർ നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്തു പാർട്ടി ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് അഡ്വക്കേറ്റ് ജയ്ക്കബ് എബ്രഹാം ആവശ്യപ്പെട്ടു.
ഒരുവശത്ത് അണികളെ കൊണ്ട് സമരം ചെയ്യിക്കുകയും മറുവശത്ത് നികുതി കുറയ്ക്കാൻ തയ്യാറാകാതിരിക്കുകയും ചെയ്യുന്നത് മാർക്സിസ്റ്റ് പാർട്ടിയുടെ ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചെങ്ങന്നൂർ മുൻസിപ്പൽ സെക്രട്ടറിയുടെ അധികാര ദുർവിനിയോഗത്തിനെതിരെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നിയോജകമണ്ഡലം പ്രസിഡന്‍റ് ഡോ.ഷിബു ഉമ്മൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി വൈസ് ചെയർമാൻ രാജൻ കണ്ണാട്ട് , സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോസഫ് കെ നെല്ലുവേലി, സാബു തോട്ടുങ്കൽ, ജൂണി കുതിരവട്ടം, ജില്ലാ ഭാരവാഹികളായ ചാക്കോ കൈയത്ര, റെജി ജോൺ, ജിജി എബ്രഹാം കറുകേലിൽ, ജോൺ പാപ്പി, സ്റ്റാൻലി ജോർജ്, ജോയ് ജോർജ് ചെന്നിത്തല, ഈപ്പൻ ഇടവനത്ത്കാവിൽ, ലിജ ഹരീന്ദ്രൻ മുൻസിപ്പൽ കൗൺസിലറന്മാരായ ശരത്ത് ചന്ദ്രൻ, കുമാരി ടി എന്നിവർ പ്രസംഗിച്ചു.