പത്തനംതിട്ട : പാചക വാതകത്തിന്റെയും മറ്റ് പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും വില അടിക്കടി വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാരും, നികുതി വര്‍ദ്ധന പിന്‍വലിക്കാതെ സംസ്ഥാന സര്‍ക്കാരും ജനങ്ങളെ ദ്രോഹിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശിവദാസന്‍ നായര്‍ പറഞ്ഞു.
പെട്രോളിയം വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചും സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന അധിക നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും കെ.പി.സി.സി പ്രസിഡന്‍ന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തിരുവനന്തപുരത്ത് രാജ് ഭവനു മുന്നില്‍ നടത്തുന്ന സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ടും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കളക്ട്രേറ്റിന് മുന്‍പില്‍ നടത്തിയ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വില വര്‍ദ്ധനവിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനായി മത്സരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്വകാര്യ കുത്തക കമ്പനികളെ സഹായിക്കുന്നതിനായി നടത്തുന്ന വില വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തെ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറി അനീഷ് വരിക്കണ്ണാമല, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി ഭാരവാഹികളായ കെ.കെ റോയ്സണ്‍, എ. സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, കെ. ജാസിംകുട്ടി, സജി കൊട്ടയ്ക്കാട്, റോജി പോള്‍ ഡാനിയേല്‍, സുനില്‍ കുമാര്‍ പുല്ലാട്, സിന്ധു അനില്‍, കെ.ജി അനിത, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ അബ്ദുള്‍ കലാം ആസാദ്, കെ.എന്‍ രാധാചന്ദ്രന്‍, രാജു മരുതിക്കല്‍, മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.