കോന്നി : കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോന്നി ഫെസ്റ്റിൽ ഉപേക്ഷിക്കപ്പെടുന്ന വളർത്തുനായകളെ ദത്തെടുക്കാൻ അവസരം ഒരുക്കിയ പെറ്റ് അടൊപ്ഷൻ ഡ്രൈവ് ശ്രദ്ധേയമായി. തിരുവല്ല കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആരോ എന്ന സംഘടനയാണ് ഉപേക്ഷിക്കപെടുന്ന നായകളെ സുരക്ഷിതമായ കൈകളിൽ എത്തിക്കുന്നത്. കോന്നി ഫെസ്റ്റ് തുടങ്ങിയതിന് ശേഷം ഏകദേശം അൻപതിൽ അധികം നായകുട്ടികളെ ആണ് വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിയ ആളുകൾ ഏറ്റെടുത്തത്. ഏറ്റെടുക്കുന്ന ആളുകളുടെ തിരിച്ചറിയൽ രേഖകൾ നൽകിയതിന് ശേഷം നായകുട്ടികളെ സംരക്ഷിച്ചുകൊള്ളാം എന്ന സമ്മത പത്രത്തിൽ ഒപ്പിട്ടാണ് ആളുകൾക്ക് നായകുട്ടികളെ കൈമാറുന്നത്.
ജില്ലയിൽ തെരുവ് നായകളും പേവിഷബാധയുള്ള നായകളും നാട്ടിൽ അക്രമകാരികൾ ആകുമ്പോൾ രക്ഷകരായും ഈ സംഘടന എത്തി ചേരാറുണ്ട്.നായ കുട്ടികളെ മാത്രമല്ല പൂച്ചകളെയും ഇവർ സംരക്ഷിച്ച് ദത്ത് നൽകാറുണ്ട്. നാടൻ ഇനങ്ങൾ കൂടാതെ സങ്കര ഇനം നായകുട്ടികളും ഇവർക്കുണ്ട്. വീടുകളിൽ നായകുട്ടികൾ പെറ്റ് പെരുകുംമ്പോൾ ആളുകൾ ഇവരെ വിളിച്ചറിയിക്കുകയും ഇത്തരത്തിൽ നിരവധി നായകുട്ടികളെ ദത്തെടുത്ത് സംരക്ഷിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും സംഘടനയുടെ പ്രധാന ആളുകൾ ആയ ബിജുവും അജാസും പറയുന്നു. നായകുട്ടികൾക്ക് ആവശ്യമായ വാക്സിനേഷനും നൽകിയാണ് ഇവർ ആവശ്യക്കാർക്ക് കൈമാറുന്നത്. ബാധ്യതയാകുന്ന നായകുട്ടികളെ വഴിയിൽ ഉപേക്ഷിക്കുന്നത് പതിവാകുമ്പോൾ ഇത്തരം ഒരു കാഴ്ച വ്യത്യസ്തത പുലർത്തുന്നതാണെന്ന് കോന്നി ഫെസ്റ്റിൽ എത്തുന്നവരും പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033