ഇടുക്കി : തിരുവോണ നാളിലും പെട്ടിമുടിയില്‍ രക്ഷാദൗത്യം. ഇന്ന് ദുരന്തത്തില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. കഴിഞ്ഞ ദിവസം നാട്ടുകാര്‍ വനത്തിനുള്ളിലെ പുഴയില്‍ കണ്ടെത്തിയ മൃതദേഹമാണ് ഇന്ന് രക്ഷാ പ്രവര്‍ത്തകര്‍ കരയ്‍ക്കെത്തിച്ചത്. മൃതദേഹം കണ്ടെത്തിയ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. കണ്ടെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുവാന്‍ മൃതദേഹം അടിമാലിയില്‍ എത്തിക്കുവാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നതെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് രാജമലയില്‍ തന്നെ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
പെട്ടിമുടി ദുരന്തം : ഒരു മൃതദേഹം കൂടി കണ്ടെത്തി
RECENT NEWS
Advertisment