Sunday, May 11, 2025 7:04 am

താമസിക്കാൻ വീടില്ല ; സർക്കാർ ഭൂമി നൽകണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികൾ സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പെട്ടിമുടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഉടൻ ഭൂമി പതിച്ച് നൽകണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികൾ സമരത്തിലേക്ക്. പൊമ്പിളൈ ഒരുമൈ നേതാവായിരുന്ന ഗോമതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം. ലയങ്ങളിൽ താമസിക്കുന്ന തോട്ടം തൊഴിലാളി കുടുംബത്തിന് ഒരേക്കർ ഭൂമി പതിച്ച് നൽകണമെന്നാണ് ആവശ്യം.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായി ഒരാഴ്ചക്ക് ശേഷം പെട്ടിമുടിയിൽ എത്തിയ മുഖ്യമന്ത്രി അപകടത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പ് നൽകിയിരുന്നു. തോട്ടം ഉടമകളായ ടാറ്റയുമായി ചർച്ച നടത്തി വീട് നിർമിച്ച് നൽകുമെന്നായിരുന്നു പ്രധാന വാഗ്ദാനം. എന്നാൽ ലയങ്ങൾക്ക് പകരം നിർമ്മിക്കുന്ന വീടുകൾ പ്ലാന്‍റേഷന്‍റെ ഭൂമിയിലാകരുതെന്ന നിലപാടിലാണ് തോട്ടം തൊഴിലാളികൾ.

പ്ലാന്‍റേഷൻ ഭൂമിയിൽ നിർമ്മിച്ചാൽ കണ്ണൻദേവൻ കമ്പനിയ്ക്കായിരിക്കും വീടുകളുടെ ഉടമസ്ഥാവകാശം. കമ്പനിയിൽ നിന്ന് റിട്ടയർ ചെയ്യുമ്പോൾ ലയങ്ങൾ പോലെ തന്നെ വീടും ഒഴിഞ്ഞ് കൊടുക്കേണ്ടി വരും. ഈ സാഹചര്യത്തിൽ പ്ലാന്‍റേഷൻ കമ്പനികൾ അനധികൃതമായി കൈവശം വച്ചിരിക്കുന്ന അധിക ഭൂമി സർക്കാർ പിടിച്ചെടുത്ത് തോട്ടം തൊഴിലാളികൾക്ക് പതിച്ച് നൽകണം.

പൊമ്പിളൈ ഒരുമൈ വിവിധ സംഘങ്ങളായി പിരിഞ്ഞതോടെ ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനം എന്ന സംഘടനയ്ക്ക് കീഴിലാണ് ഗോമതി ഉൾപ്പെടെയുള്ളവരുടെ പ്രവർത്തനം. ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ തോട്ടം തൊഴിലാളികൾക്കൊപ്പം ദളിത്_ആദിവാസി സംഘടനങ്ങൾ, സ്ത്രീ കൂട്ടായ്മകൾ എന്നിവരെയും ഒപ്പം നിർത്തി സമരം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ സ്ഥിരീകരിച്ച വളാഞ്ചേരി സ്വദേശിയുടെ നില ഗുരുതരമായി തുടരുന്നു

0
മലപ്പുറം: വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരിയുടെ നില ഗുരുതരമായി തുടരുന്നു. രോഗി...

വ്യാ​പാ​ര യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ യു.​എ​സ്-​ചൈ​ന നേ​തൃ​ത്വം

0
ജ​നീ​വ : ആ​ഗോ​ള സാ​മ്പ​ത്തി​ക മേ​ഖ​ല​യെ പി​ടി​ച്ചു​ല​ച്ച വ്യാ​പാ​ര യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ...

വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും അതിര്‍ത്തി മേഖലയിലടക്കം കനത്ത ജാഗ്രത

0
ദില്ലി : വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും കശ്മീരിലെ അടക്കം ഇന്ത്യ -പാകിസ്ഥാൻ അതിർത്തിയിലെ...

ഫലസ്തീൻ അനുകൂല പ്രതിഷേധം ; 65 ല​ധി​കം വിദ്യാർത്ഥികളെ സസ്​പെൻഡ് ചെയ്ത് കൊളംബിയ സ​ർ​വ​ക​ലാ​ശാ​ല

0
കൊ​ളം​ബി​യ: പ്ര​ധാ​ന ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന ഫ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധ​ത്തി​ന്റെ പേ​രി​ൽ 65...