Friday, May 9, 2025 9:09 am

സംസ്കൃത സ‍ർവ്വകലാശാലയിൽ പി.ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ കോഴ്സിന് അപേക്ഷിക്കാം ; അവസാന തീയതി ജൂൺ അഞ്ച്

For full experience, Download our mobile application:
Get it on Google Play

കാലടി : സംസ്കൃത ശാസ്ത്ര ഭാഷയുടെ ശുദ്ധിയും ആയുർവേദത്തിന്റെ ഔഷധഗുണവും വെൽനസിന്റെ പുനഃസ്ഥാപനവും ഫിസിയോതെറാപ്പിയിലെ ശാരീരിക വ്യായാമങ്ങളും വാർദ്ധക്യത്തിലെ കർമ്മോ ത്സുകതയും നാച്ചുറോപ്പതിയും യോഗയും ഒത്തുചേർന്നൊരു ന്യൂജനറേഷൻ കോഴ്സ്. വെൽനസ് ടൂറിസം മേഖലയ്ക്ക് കരുത്താകുന്ന ഒരു പിജി. ഡിപ്ലോമ കോഴ്സ്. ‘സ്വാസ്ഥ്യ പുനഃസ്ഥാപനവും കർമ്മോത്സുകമായ വാർദ്ധക്യവും’ എന്ന ലക്ഷ്യം മുൻനിർത്തി ആവിഷ്കരിച്ച പി ജി ഡിപ്ളോമ കോഴ്സ്.

ആയുർവേദ സ്വാസ്ഥ്യ-ആരോഗ്യ സംരക്ഷണ സങ്കേതങ്ങളും ഫിസിയോതെറാപ്പി, ഇന്റർനാഷണൽ സ്പാ തെറാപ്പി, നാച്ചുറോപ്പതി, യോഗ, ഇതര പാരമ്പര്യ സ്വാസ്ഥ്യ-ആരോഗ്യ സംരക്ഷണ ഉപാധികളും ശാസ്ത്രീയമായും ഗവേഷണോ ന്മുഖമായും സംയോജിപ്പിച്ച് ഇത്തരത്തിലൊരു കോഴ്സ് രാജ്യത്ത് ഇദംപ്രഥമ­മാണ്. വെൽനസ്-ആയു‍ർവേദ – യോഗ – റീഹാബിലിറ്റേഷൻ ടൂറിസം മേഖലകളിൽ തൊഴിൽ സാധ്യതകളേറെയുള്ള ഈ കോഴ്സിന്റെ പേര് പി ജി ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ എന്നാണ്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല യിലെ ആയുർവേദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സർവ്വകലാശാലയുടെ ഏറ്റുമാനൂർ പ്രാദേശിക ക്യാമ്പസിൽ ഈ വർഷം ആരംഭിക്കുന്ന ഈ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ജൂൺ അഞ്ച്.

വെൽനസ് ടൂറിസത്തിലെ ന്യൂജൻ കോഴ്സ്
പൂർണ്ണമായും ഒരു പ്രൊഫഷണൽ കോഴ്സാണിത്. പി.ജി. ഡിപ്ലോമ ഇൻ ആക്ടീവ് ഏജിംഗ് ആൻഡ് വെൽനസ് റീഹാബിലിറ്റേഷൻ പഠിച്ചിറങ്ങുന്നവർക്കെല്ലാം പ്ലേസ്മെന്റുകൾ ലഭിക്കും. ഇന്ത്യയിൽ ആദ്യ മായാണ്, ഒരു സർവ്വകലാശാലയ്ക്ക് കീഴിൽ വെൽനസ് ടൂറിസത്തിൽ ആയുർവേദം, നാച്ചുറോപ്പതി, യോഗ, ഫിസിയോതെറാപ്പി എന്നിവ കേന്ദ്രീകൃതമായി ഒരു വെൽനസ് കോഴ്സ് ആരംഭിക്കുന്നത്. തൊഴിലധിഷ്ഠിത മായി ആവിഷ്കരിച്ചിരിക്കുന്ന കോഴ്സിന്റെ പ്രഥമബാച്ചിലേക്കുള്ള വിജ്ഞാപനമാണ് ഇപ്പോൾ പ്രസിദ്ധീ കരിച്ചിരിക്കുന്നത്.

വെൽനസ് തെറാപ്പികളുമായി ബന്ധപ്പെട്ട തിയറി, പ്രായോഗിക പരിശീലനങ്ങളാണ് കോഴ്സിന്റെ പ്രധാന ആകർഷണം. ആയുർവേദം, നാച്ചുറോപ്പതി, യോഗ, ആക്ടീവ് ഏജിംഗ്, വെൽനസ് പ്രിൻസിപ്പിൾസ്, സംയോജിത തെറാപ്പികൾ, വെൽനസ് – റീഹാബിലിറ്റേഷൻ മാനേജ്മെന്റ് സംയോജിതമായ തെറാപ്യൂട്ടിക് റീഹാബിലിറ്റേഷൻ മാനേജ്മെന്റ് എന്നിവയാണ് ഈ കോഴ്സിൽ പ്രധാനമായും പഠിപ്പിക്കുന്നത്. രണ്ട് സെമസ്റ്ററുകൾ ദൈർഘ്യമുള്ള കോഴ്സിൽ തീയറിക്കും വിവിധ തെറാപ്പികൾക്കും തുല്യ പ്രാധാന്യം നൽകിയിരിക്കുന്നു. രണ്ടാമത്തെ സെമസ്റ്ററിൽ സംയോജിതമായ വെൽനസ് റീഹാബിലിറ്റേഷനിലും തെറാപ്യൂട്ടിക് റീഹാബിലിറ്റേഷനിലും പ്രൊജക്ട് വർക്കും മൂന്നുമാസം ദൈർഘ്യമുള്ള ഇന്റേൺഷിപ്പും ഉണ്ടായിരിക്കും.

ആയുർവേദത്തിനും ഫിസിയോതെറാപ്പിയ്ക്കും നാച്ചുറോപ്പതിയ്ക്കും യോഗയ്ക്കും പ്രാധാന്യം
ഫിസിയോതെറാപ്പിയുടെയും നാച്ചുറോപ്പതിയുടെയും യോഗയുടെയും ആയുർവേദത്തിന്റെയും സാധ്യതകളെ ഇതര വൈദ്യശാസ്ത്ര സങ്കേതങ്ങളോട് ചേർത്ത് പ്രയോജനപ്പെടുത്തുന്ന വിധമാണ് ഈ കോഴ്സ് ആവിഷ്കരിച്ചിരിക്കുന്നത്. സ്വാസ്ഥ്യം നിലനിർത്തു ന്നതിനും പുനഃസ്ഥാപിക്കുന്നതിനും കർമ്മോ ത്സുകമായ വാർദ്ധക്യത്തിനും വിവിധ ശാസ്ത്രസങ്കേതങ്ങളെ ഫലപ്രദമായി എങ്ങനെ സമന്വയി പ്പിക്കാം എന്നതും കോഴ്സിന്റെ പാഠ്യവിഷയമാണ്. പഠനത്തോടൊപ്പം പ്രായോഗിക പരിശീലന ത്തിനും തുല്യപ്രാധാന്യം നൽകി ആവിഷ്കരിച്ചിരിക്കുന്ന കോഴ്സിൽ തൊഴിലധിഷ്ഠിതമായ നൈപുണ്യ വികസനവും ഉൾപ്പെടുത്തിയിരിക്കുന്നു.

തൊഴിൽ സാധ്യതകൾ
വെൽനസ് ടൂറിസം രംഗത്ത് സ്വദേശത്തും വിദേശത്തും അനന്ത തൊഴിൽ സാധ്യതകളാണ് ഈ കോഴ്സ് പഠിച്ചിറങ്ങുന്നവരെ കാത്തിരിക്കുന്നത്. കൂടാതെ കെയർ ഹോമുകൾ, റിട്ടയർമെന്റ് ഹോമുകൾ, വയോജന കേന്ദ്രങ്ങൾ, പ്രകൃതി ചികിത്സ കേന്ദ്രങ്ങൾ, യോഗ സെന്ററുകൾ, റിസോർട്ടുകൾ, സംയോജിത ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നതിനും ആകർഷകമായ ജോലി ലഭിക്കു ന്നതിനും ഈ കോഴ്സ് സഹായിക്കുന്നു. വെൽനസ് ടൂറിസം മേഖലയിൽ ഇന്റഗ്രേറ്റഡ് സ്പാ തെറാപ്പിസ്റ്റ്, സ്പാ മാനേജ‍ർ, ഇന്റഗ്രേറ്റഡ് കെയർ മാനേജർ, വെൽനസ് കോച്ച്, വെൽനസ് കൺസൾട്ടന്റ് എന്നീ തൊഴിൽ സാധ്യതകൾ നിലവിൽ ലഭ്യമാണ്.

യോഗ്യത
അംഗീകൃത സ‍ർവ്വകലാശാലയിൽ നിന്നും 50% മാർക്കിൽ കുറയാതെ ഫിസിയോ തെറാപ്പിയിൽ ബിരുദം നേടി ആറുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഫുൾടൈമായി പഠിച്ച് കുറഞ്ഞത് 50% മാർക്കോടെ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫിസിയോ തെറാപ്പിയിൽ ഡിപ്ലോമ നേടി ആറുമാസത്തെ നിർബന്ധിത ഇന്റേൺഷിപ്പും പൂർത്തിയാക്കി ലാറ്ററൽ എൻട്രി സ്കീമുകളിലൂടെയോ ബ്രിഡ്ജ് കോഴ്സിലൂടെയോ ഫിസിയോതെറാപ്പിയിൽ അംഗീകൃത ബിരുദം നേടിയവർക്കും അംഗീകൃത സർവ്വകലാശാലയിൽ നിന്നും നാച്ചുറോപ്പതി ആൻഡ് യോഗിക് സയൻസിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്സ്. എഴുത്ത് പരീക്ഷ, സംഘചർച്ച, ശാരീരികക്ഷമത, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ആകെ 12 സീറ്റുകൾ.

അപേക്ഷകൾ ഓൺലൈനായി മാത്രം
ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ അഞ്ച്. ജൂലൈ ആദ്യവാരം ക്ലാസുകൾ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദ‍ർശിക്കുക. ഫോൺ : 0481-2536557.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര കലഹം

0
ഇസ്‌ലാമബാദ്: അതിർത്തി മേഖലയിൽ ഇന്ത്യയുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പാകിസ്താന് ഇരട്ടപ്രഹരമായി ആഭ്യന്തര...

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ ഒ​രു​ങ്ങി ഹ​റ​മൈ​ൻ ​​ട്രെ​യി​നു​ക​ൾ

0
മ​ക്ക: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്ക്​ മ​ക്ക-​മ​ദീ​ന ഹ​റ​മൈ​ൻ ഹൈ ​സ്പീ​ഡ് ട്രെ​യി​ൻ...

ഷാഫി പറമ്പിൽ ഇനി സംസ്ഥാന കോൺഗ്രസിന്‍റെ മുൻനിരക്കാരൻ

0
പാലക്കാട്: യുവജനപ്രസ്ഥാനത്തിന്‍റെ അമരക്കാരനായിരുന്നയാൾ ഇനി കോൺഗ്രസിന്‍റെ നേതൃനിരയിലേക്ക്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വന്ന്...

നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ച് ഐപിഎല്ലില്‍ കളിക്കുന്ന വിദേശ താരങ്ങള്‍

0
മുംബൈ : നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സന്നദ്ധത അറിയിച്ച്...