Monday, April 28, 2025 1:25 pm

മുഖ്യമന്ത്രി വേട്ടക്കാരെ സംരക്ഷിക്കുന്നു : കെ.സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്ത്രീപീഡന കേസില്‍ നിന്നും എന്‍.സി.പി നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ ശശീന്ദ്രനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി ഇരയെ അപമാനിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. വേട്ടക്കാര്‍ക്കൊപ്പമാണ് പിണറായി വിജയനും സര്‍ക്കാരുമെന്ന് അവര്‍ തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞാലംഘനം നടത്തിയ മന്ത്രിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് കേരളത്തിലെ ജനാധിപത്യത്തിന് തീരാകളങ്കമാണ്. ശശീന്ദ്രന്‍ ഉടന്‍ രാജിവെക്കുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ പുറത്താക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം.

മുഖ്യമന്ത്രിയില്‍ നിന്നും നീതി കിട്ടിയില്ലെന്ന പെണ്‍കുട്ടി പറഞ്ഞത് കേരളത്തിന് നാണക്കേടാണ്. ഒരു പെണ്‍കുട്ടിയെ എന്‍.സി.പി നേതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതി പിന്‍വലിക്കാന്‍ മന്ത്രി സംസാരിച്ചിട്ടും അത് എന്‍.സി.പി അന്വേഷിക്കട്ടെ എന്ന സി.പി.എം നിലപാട് രാജ്യത്തെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. മുന്‍പ് പാര്‍ട്ടിയിലെ പല പീഡനങ്ങളും സി.പി.എം ഒതുക്കിതീര്‍ത്തത് ഇത്തരം അന്വേഷണത്തിലൂടെയാണ്. എന്‍.സി.പി അന്വേഷിക്കാനാണെങ്കില്‍ പിന്നെ പോലീസും കോടതിയുമെല്ലാം എന്തിനാണ്? ഭരണഘടന സ്ഥാപനങ്ങളെ നോക്കുകുത്തിയാക്കി സെല്‍ഭരണം നടപ്പിലാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാന്‍ പറ്റാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് ഇടത് സര്‍ക്കാര്‍. വാളയാറിലും വണ്ടിപ്പെരിയാറിലും നടന്നത് കേരളമാകെ ആവര്‍ത്തിക്കുകയാണ്. ശശീന്ദ്രന്‍ രാജിവെച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് പാര്‍ട്ടിയും പോഷക സംഘടനകളും നേതൃത്വം നല്‍കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് പിടികൂടി

0
തൃശൂർ: നിരോധിത വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ്-മറൈൻ എൻഫോഴ്സ്മെൻറ്-...

റാപ്പർ വേടന്റെ ഫ്ലാറ്റിൽ ലഹരി പരിശോധന ; ഏഴ് ഗ്രാം കഞ്ചാവ് പിടികൂടി

0
കൊച്ചി : റാപ്പർ വേടന്റെ ഫ്ലാറ്റിൽ ലഹരി പരിശോധന. ഏഴ് ഗ്രാം...

പമ്പ പോലീസ് കൺട്രോൾ റൂമിന് മുന്നിലെ സി.സി.ടി.വി ക്യാമറ കല്ലെറിഞ്ഞു തകര്‍ത്തു ; പ്രതി...

0
പമ്പ : ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പമ്പ പോലീസ്...

ഇന്ത്യക്കെതിരെ വിവാദ പ്രസ്തവാനവയുമായി പാക് ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി

0
കറാച്ചി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ വിവാദ പ്രസ്തവാനവയുമായി പാക് ക്രിക്കറ്റ് ടീം മുന്‍...