ന്യൂഡൽഹി : കുണ്ടറിയിലെ പീഡനപരാതിയുമായി ബന്ധപ്പെട്ട ഫോൺവിളി വിവാദത്തിൽ മന്ത്രി എ.കെ.ശശീന്ദ്രൻ രാജിവെയ്ക്കേണ്ടതില്ലെന്ന് എൻ.സി.പി. കേന്ദ്ര നേതൃത്വം. വിവാദങ്ങൾ ഗൗരവമായി എടുക്കേണ്ടതില്ല എന്നാണ് നിർദേശം. ഇത് സംബന്ധിച്ച് എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ പാർട്ടി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം.
വിഷയത്തിൽ മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാട് പുറത്ത് വന്നതിന് പിന്നാലെയാണ് പി.സി.ചാക്കോ ശരദ് പവാറുമായി ചർച്ച നടത്തിയത്. ഈ കൂടിക്കാഴ്ചയിയിലാണ് ശശീന്ദ്രൻ രാജിവെക്കേണ്ടതില്ലെന്ന് ദേശീയ നേതൃത്വം നിലപാട് എടുത്തത്. മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റേയും നിലപാടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു തീരുമാനം. വിവാദം ഗൗരവമായി എടുക്കേണ്ടതില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.