തിരുവനന്തപുരം : ഫോൺ ചോർത്തൽ ആരോപണത്തിൽ പിവി അൻവറിന് ആശ്വാസം. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് അൻവറിനെതിരെ തെളിവുകളില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടിയത്. പോലീസ് സമർപ്പിച്ച പ്രാഥമികാന്വേഷണ റിപ്പോർട്ടിലാണ് പരാമർശം. റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ നൽകി. പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അടക്കമുള്ള ഫോൺ സംഭാഷണങ്ങൾ ചോർത്തിയെന്ന പിവി അൻവർ എംഎൽഎയുടെ വെളിപ്പെടുത്തലിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിലേക്കടക്കം ഹർജി വന്നിരുന്നു. അതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു.
നിയമവിരുദ്ധമായി ഫോൺ ചോർത്തിയെന്ന് പിവി അൻവർ എംഎൽഎ പരസ്യമായി പ്രഖ്യാപിച്ചതാണെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണവശ്യപ്പെട്ട് കൊല്ലം സ്വദേശി മുരുകേഷ് നരേന്ദ്രനായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. വലിയ കോലാഹലങ്ങൾ സൃഷ്ട്ടിച്ച ആരോപണമായിരുന്നു ഇത്. സ്വർണ്ണക്കടത്തും കൊലപാതകവും ഉൾപ്പടെയുള്ള ക്രിമിനൽ പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരാനാണ് താൻ ഫോൺ ചോർത്തിയതെന്നായിരുന്നു അന്ന് പിവി അൻവർ പറഞ്ഞിരുന്നത്. എന്നാൽ ഇത് സ്വകാര്യതയ്ക്കും അഭിപ്രായ സ്വാതന്ത്രത്തിനുമടക്കമുള്ള അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയത്.
എന്നാൽ ഇതൊന്നും തന്നെ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് വന്നിട്ടില്ല. ഹൈക്കോടതിയിൽ നിലവിൽ ഇപ്പോൾ പോലീസിന്റെ പ്രാഥമികാന്വേഷണ റിപ്പോർട്ട് മാത്രമാണ് വന്നിരിക്കുന്നത്. ഇനി തുടർനടപടി വേണെമെങ്കിൽ ഹർജിക്കാരൻ മേൽക്കോടതിയിലേക്ക് അപ്പീലുമായി പോകേണ്ടി വരും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033