ചാരുംമൂട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. നൂറനാട് സ്വദേശിനിയായ യുവതിയെയാണ് നൂറനാട് പാലമേൽ പത്താം വാർഡിൽ മണലാടി കിഴക്കതിൽ വീട്ടിൽ അൻഷാദ് (29) വിവാഹ വാഗ്ദാനം നൽകി പല ഇടങ്ങളായി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. ഇൻസ്റ്റഗ്രാം വഴിയാണ് എൻജിനീയറിങ് ബിരുദധാരിയായ യുവതിയെ പ്രതി പരിചയപ്പെടുന്നത്. തുടർന്ന് കൂടുതൽ അടുപ്പത്തിൽ ആവുകയും വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയെ കഴിഞ്ഞവർഷം പ്രതിയുടെ ആദിക്കാട്ടുകുളങ്ങരയുള്ള വീട്ടിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.
തുടർന്ന് എറണാകുളത്തുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന യുവതിയെ അൻഷാദ് നിർബന്ധിച്ച് കാറിൽ കയറ്റി കൂട്ടിക്കൊണ്ടുപോയി മരടിലെ ഒരു ഹോംസ്റ്റേയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. തുടർന്ന് യുവതി കല്യാണം കഴിക്കുന്ന കാര്യങ്ങൾ പറയുമ്പോൾ അൻഷാദ് ഒഴിഞ്ഞുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ വിവരങ്ങൾ പുറത്തു പറഞ്ഞാൽ യുവതിയേയും മാതാപിതാക്കളെയും അപായപ്പെടുത്തുമെന്ന് പ്രതി യുവതിയെ ഭീഷണിപ്പെടുത്തി. എല്ലാ മാർഗ്ഗങ്ങളും അടയുകയും ചെയ്തതോടുകൂടി യുവതി ആത്മഹത്യയുടെ വക്കിൽ എത്തി.
പിന്നീട് എറണാകുളം മരട് പോലീസ് സ്റ്റേഷനിൽ മൊഴി നൽകി കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി അൻഷാദിനെ അടൂർ നിന്നും അറസ്റ്റ് ചെയ്തു. പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിരവധി യുവതികളെ പ്രതി ഇതുപോലെ തന്നെ വശീകരിച്ച് വലയിൽ ആക്കിയിട്ടുണ്ടെന്നും നിരവധി വിവാഹിതരും അവിവാഹിതരും ആയ യുവതികൾ പ്രതിയുടെ ചതിക്കുഴിയിൽ പെട്ടിട്ടുണ്ടെന്നും മനസ്സിലായി.
ഫോട്ടോഗ്രാഫറായ പ്രതി തന്റെ വിവിധ തരത്തിലുള്ള ഫോട്ടോകൾ ഫിൽറ്റർ ചെയ്തു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു സ്ത്രീകളെ വശീകരിക്കുകയായിരുന്നു. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സി ഐ ശ്രീജിത്ത് പി എസ് ഐ നിതീഷ്, എസ് ഐ ബിന്ദു രാജ്, എ എസ് ഐ രാജേന്ദ്രൻ, സി പി ഒ മാരായ വിഷ്ണു, ജയേഷ്, രാധാകൃഷ്ണൻ ആചാരി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033