ഗുവാഹതി : കുടിയൊഴിപ്പിക്കലിനിടെ അസമില്‍ പോലീസ് വെടിവെച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച സംഭവത്തില്‍ ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. ജില്ല ഭരണകൂടം നിയമിച്ച ബിജയ് ശങ്കര്‍ ബനിയ എന്ന ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായത്. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് ഇയാള്‍ക്കെതിരെ നടപടി
മൃതദേഹത്തിന്റെ നെഞ്ചില്‍ ചവിട്ടുകയും ചാടുകയും ഇടിക്കുകയും ചെയ്യുന്നതായിരുന്നു പുറത്തുവന്ന രംഗങ്ങള്‍. കാമറയും കൈയില്‍ പിടിച്ച് പോലീസ് നോക്കി നില്‍ക്കുമ്പോഴായിരുന്നു ഞെട്ടിപ്പിക്കുന്ന , നിര്‍ദ്ദയമായ സംഭവം. വ്യാഴാഴ്ച രാവിലെയാണ് ധറാങ്ങിലെ സിപാജറില്‍ സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച 800 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്ക് നേരെ പോലീസ് വെടിവെയപ് നടത്തിയത്. സദ്ദാം ഹുസൈന്‍, ശൈഖ് ഫരീദ് എന്നിവര്‍ തല്‍ക്ഷണം കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഒരാളുടെ മൃതദേഹമാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്.
വെടിയേറ്റ് നിലത്തുവീണ ഇയാളെ 20 ഓളം പോലീസുകാര്‍ വളഞ്ഞിട്ടു തല്ലി. ഇതിനിടെയാണ് സംഘര്‍ഷ രംഗങ്ങള്‍ പകര്‍ത്താന്‍ സര്‍ക്കാര്‍ നിയമിച്ച കാമറാമാനായ ബിജോയ് ബനിയ കണ്ണില്‍ ചോരയില്ലാത്ത ക്രൂരകൃത്യം ചെയ്തത്. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണത്തിന് അസം സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.