കോട്ടയം : കേരള ഫോട്ടോഗ്രഫേഴ്സ് അസോസിയേഷന്‍ നാല്‍പ്പതാം സംസ്ഥാന സമ്മേളനത്തിനിടെ എറണാകുളം വൈപ്പിന്‍ അഴീക്കല്‍ സ്വദേശിയായ ഫോട്ടോഗ്രാഫർ ജയപ്രകാശ് കോമത്ത് കുഴഞ്ഞു വീണ് മരിച്ചു. എറണാകുളം മേഖല, ഫോർട്ട് കൊച്ചി യൂണിറ്റ് സീനിയർ അംഗവും സംഘടനയുടെ പ്രഥമ സംസ്ഥാന കമ്മിറ്റിയിലെ അംഗവും നിരവധി ജില്ലാ സംസ്ഥാന ഫോട്ടോ ഗ്രാഫി അവാർഡുകൾ കരസ്ഥമാക്കിയ വ്യക്തിയുമാണ് ജയ പ്രകാശ് കോമത്ത്. ചൊവ്വാഴ്ച പകൽ കോട്ടയത്ത് മാമ്മൻ മാപ്പിള നഗരസഭാ ഹാളിൽ നടന്ന സംസ്ഥാന സമ്മേളനത്തിനിടെ ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിൽ ദേഹാസ്വാസ്ഥ്യമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം സമ്മേളനസ്ഥലത്ത് എത്തിച്ചശേഷം കൊച്ചിയിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ ‘ആർദ്രം’ ചിത്രം പ്രശസ്തമായിരുന്നു. മുഖത്ത് ചുളിവുകളുള്ള ഒരു വൃദ്ധയുടെ പോർട്രെയിറ്റ് ചിത്രമായിരുന്നു ‘ആർദ്രം.’ തന്റെ സ്റ്റുഡിയോയിൽ വെള്ളം നിറച്ചു വെയ്ക്കുന്ന ഒരു വൃദ്ധയായിരുന്നു മോഡല്‍. അഡ്വ. മജ്‌നു കോമത്തിൻ്റെ ഇളയ സഹോദരനാണ്. കോട്ടയത്ത് മാമ്മൻ മാപ്പിള ഹാളിൽ സമ്മേളന പ്രതിനി ധികൾ അന്ത്യോപചാരം അർപ്പിച്ചു. ജെ.പി.യുടെ നിര്യാണ ത്തിൽ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ അനു ശോചിച്ചു. മൃതദേഹം ബുധനാഴ്ച രാവിലെ കാളമുക്കിലെ വീട്ടിലെത്തിക്കും. സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12-ന് മുരുക്കുംപാ ടം പൊതുശ്മശാനത്തിൽ.