ലണ്ടൻ : ഭക്ഷണം കഴിക്കാൻ ഇടവേള നൽകാത്തത്തിൽ പ്രതിഷേധിച്ച് ഫോട്ടോഗ്രാഫർ വരന്റെ മുന്നിൽ വച്ച് കല്യാണ ഫോട്ടോകൾ ഡിലീറ്റ് ചെയ്തു. ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനുമായി ഫോട്ടോ എടുക്കുന്നത് നിർത്തരുതെന്ന് വരൻ കല്പിച്ചതാണ് ഫോട്ടോഗ്രാഫറെ ക്ഷുഭിതനാക്കിയത്. പതിനൊന്ന് മണിയ്ക്ക് ജോലി ആരംഭിച്ചു.
എന്നിട്ടും തനിക്ക് വേണ്ടി ഭക്ഷണ ടേബിളിൽ സീറ്റ് ഒഴിച്ചിട്ടില്ലെന്നും വെള്ളം കിട്ടാൻ പോലുമുള്ള സൗകര്യം ഒരുക്കി തന്നിരുന്നില്ലെന്നും ഫോട്ടോഗ്രാഫർ വെളിപ്പെടുത്തി. നല്ല ചൂടിൽ ആകെ തളർന്നു പോയെന്നും അദ്ദേഹം വ്യക്തമാക്കി. വൈകീട്ട് ഏഴു മണി വരെ ആയിരുന്നു തന്റെ ജോലി.
എന്നാൽ അഞ്ചു മണിയ്ക്ക് എല്ലാവർക്കും ഭക്ഷണം നൽകിയെങ്കിലും തന്നെ മാത്രം ഭക്ഷണം കഴിക്കാൻ അനുവദിച്ചില്ലെന്ന് ഫോട്ടോഗ്രാഫർ സോഷ്യൽ മീഡിയയിൽ കുറിച്ചു. കഴിക്കാൻ 20 മിനിറ്റ് ഇടവേള ചോദിച്ചിട്ടും ഫോട്ടോ പൂർത്തിയാക്കുകയോ അല്ലെങ്കിൽ ഇറങ്ങി പോകുകയോ ചെയ്യുക എന്നായിരുന്നു വരന്റെ മറുപടി. പറഞ്ഞത് വാക്കാണോ എന്ന് ഉറപ്പിച്ചശേഷമാണ് ഫോട്ടോകൾ ഡിലീറ്റ് ചെയ്തതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.