തിരുവനന്തപുരം : ഫോട്ടോഗ്രാഫറെ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മുതിയവിള പുല്ലുവിളാകത്തെ വീട്ടിൽ ബിജു 38 നെ ആണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ട്. ഒറ്റയ്ക്കായിരുന്നു ബിജു ഈ വീട്ടിൽ താമസിച്ചിരുന്നത്. രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സ്ഥലത്ത് എത്തിയ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിജുവിന്റെ മരണത്തിൽ ദുരൂഹതയുണ്ടോ എന്നാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായി നാട്ടുകാരുടെയും ബന്ധുകളുടെയും മൊഴികൾ പോലീസ് രേഖപ്പെടുത്തുന്നുണ്ട്. ബിജുവിന് മറ്റ് പ്രശ്‍നങ്ങൾ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് നാട്ടുകാർ പോലീസിന് മൊഴി നൽകിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.