റാന്നി: പമ്പയില്‍ നിന്നും തൊഴിലാളികളുമായി മടങ്ങിയ പിക്കപ്പ് വാന്‍ പെരുനാട് കൂനംകരയില്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സംഭവത്തിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റു. പമ്പയിലെ ഷൈജു എന്നയാളുടെ സ്റ്റാളിലെ തൊഴിലാളികളും അടൂര്‍ ആദിക്കാട്ടുകുളങ്ങര സ്വദേശികൾക്കുമാണ് പരിക്കേറ്റത്. ഡ്രൈവർ ഷരീഫ് എന്നയാൾ ഉൾപ്പെടെ 12 പേർ അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്നു. പരിക്കുപറ്റിയ 7 പേരിൽ ടെൻസൺ (32), സുധീഷ് (27), മുരളി (50), നസീർ (45), ഷിനാസ് (25) എന്നിവരെ പെരുനാട് ഗവണ്മെന്റ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപിച്ചു. ഗുരുതര പരിക്കേറ്റ നസീർ (55) നെ കോട്ടയം മെഡിക്കൽ കോളേജിലും ഹാഷിം (25)നെ പരുമല ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 5.30 ടെ കൂനംകര ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. കടയുടെ മുമ്പിലെ തിട്ടലിൽ ഇടിച്ചശേഷം റോഡിലേക്ക് തല കീഴായി മറിയുകയായിരുന്നു. വാനിന്റെ പിന്നിലുണ്ടായിരുന്നവര്‍ തെറിച്ച് റോഡില്‍ വീണതായി സമീപത്തുണ്ടായിരുന്നവര്‍ പറഞ്ഞു. പരിക്കേറ്റവരെ സമീപമുണ്ടായിരുന്ന ആംബുലന്‍സുകളിൽ വേഗം തന്നെ ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1