ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ പ്രിയപ്പെട്ട സ്‌നാക്കുകളിലൊന്നാണ് സമൂസ. ഉള്ളില്‍ പലതരത്തിലുള്ള സ്റ്റഫുകള്‍ നിറച്ച സ്വര്‍ണനിറത്തിലുള്ള സമൂസകള്‍ ലഭ്യമാണ്. നിതിന്‍ മിശ്ര എന്നയാള്‍ ഓണ്‍ലൈനില്‍ വാങ്ങിയ രണ്ടുസമൂസകളുടെ ചിത്രം സാമൂഹികമാധ്യമമായ ട്വിറ്ററില്‍ വൈറലായി മാറിയിരിക്കുകയാണ്.
മിശ്ര വാങ്ങിയ സമൂസയില്‍ സീരിയല്‍ നമ്പര്‍ പോലെ ഒന്ന് പതിപ്പിച്ചിട്ടുണ്ടായിരുന്നു. താന്‍ ഓര്‍ഡര്‍ ചെയ്ത സമൂസയില്‍ സീരിയല്‍ നമ്പര്‍ ഉണ്ടെന്ന ക്യാപ്ഷനോടെയാണ് മിശ്ര ചിത്രം പങ്കുവെച്ചത്.
9000-ല്‍ പരം ലൈക്കുകളും നൂറുകണക്കിന് റീട്വീറ്റുകളും കമന്റുകളുമാണ് ചിത്രത്തിന് ലഭിച്ചത്. രസകരമായ കമന്റുകളുമായി ധാരാളം പേര്‍ മിശ്രയുടെ ചിത്രത്തിനു താഴെ എത്തി. ഓരോ സമൂസയും വിലപ്പെട്ടതാണെന്നാണ് സീരിയല്‍ നമ്പര്‍ നല്‍കിയതില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് ഒരാള്‍ കമന്റ് ചെയ്തു. എവിടെനിന്നാണ് സമൂസ വാങ്ങിയതെന്ന് ചിലര്‍ മിശ്രയോട് ചോദിച്ചു. മറ്റുചിലരാകട്ടെ സമൂസയ്‌ക്കൊപ്പം കഴിക്കുന്ന ചട്ണി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്യു.ആര്‍. കോഡ് ഉണ്ടോയെന്നു നോക്കാന്‍ ആവശ്യപ്പെട്ടു.
ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മിക്ക റെസ്റ്ററൊന്റുകളും പിന്തുടരുന്ന രീതിയാണിതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു