പത്തനംതിട്ട : ശബരിമല തീര്‍ഥാടനം പ്രമാണിച്ച് നഗരത്തിലെ എല്ലാ ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ കര്‍ശനമാക്കാന്‍ കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നിര്‍ദ്ദേശിച്ചു. നഗരത്തിലെ ജലജീവന്‍ മിഷനുമായി ബന്ധപ്പെട്ട ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. റസിഡന്‍ഷ്യല്‍ ഏരിയകളില്‍ രാവിലെ പാചക വാതകം വിതരണം ഉറപ്പാക്കണം. പത്തനംതിട്ട നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചു വരുന്ന ഓട്ടോസ്റ്റാന്‍ഡുകള്‍ നിര്‍ത്തലാക്കി നിലവില്‍ അനുവദനീയമായ സ്ഥലങ്ങളില്‍ മാത്രം സ്റ്റാന്‍ഡുകള്‍ നിലനിര്‍ത്തണം.
നഗരത്തില്‍ അനുവദിച്ചു നല്‍കിയിട്ടുളള ബസ് സ്റ്റോപ്പുകള്‍ക്കു പുറമെ തിരക്കുളള സ്ഥലങ്ങളില്‍ ബസുകള്‍ നിര്‍ത്തി ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനു നടപടി സ്വീകരിക്കണം. കോഴഞ്ചേരി തുമ്പമണ്‍ റോഡില്‍ കുഴിക്കാന ജംഗ്ഷനില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന ആല്‍മരം വെട്ടിമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷീജ ടി ടോജി, റോയി ഫിലിപ്പ്, ചിത്തിര സി ചന്ദ്രന്‍, കോഴഞ്ചേരി തഹസില്‍ദാര്‍ പി സുദീപ്, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എ ആര്‍ ഗിരിജ, ബി കെ സുധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.