ചുങ്കപ്പാറ: മധ്യ തിരുവതാംകൂറിലെ പ്രസിദ്ധമായ ചുങ്കപ്പാറ നിർമ്മല പുരം കരുവള്ളിക്കാട് കുരിശുമല തീർത്ഥാടനം ആരംഭിച്ചു. പ്രധാന തീർത്ഥാടന ദിവസങ്ങളായ മാർച്ച് മുപ്പത്തിയൊന്നാം തീയതി നാല്പതാം വെള്ളിയാഴ്ച്ച സീറോ മലബാർ – ലത്തീൻ – മലങ്കര സഭകളുടെയും എപ്പിസ്കോപ്പൽ ഇതര സഭകളുടെയും സംയുക്ത നേതൃത്വത്തിൽ നടത്തും.
ഉച്ചകഴിഞ്ഞ് 2.30 ന് ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര സുറിയാനി ദേവാലയത്തിൽ നിന്ന് വിശുദ്ധ കുരിശിന്റെ വഴി അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തിൽ മരകുരിശും ഏന്തി വികാരി ജനറാളൻ ന്മാർ, വൈദികർ , സന്ന്യസ്‌ഥർ ആയിരക്കണക്കിന് വിശ്വാസികളും മാരംങ്കുളം കുരിശടി വഴി നിർന്മല പുരം ഇലഞ്ഞിപ്പുറം പടി വഴി പുതിയതായി നിർമ്മിച്ച വഴിയിലൂടെ വിശുദ്ധ കുരിശിന്റെ ഐക്കണുകൾ സ്ഥാപിച്ചിരിക്കുന്ന പതിനാല് സ്ഥലങ്ങളിൽ പ്രാർത്ഥിച്ച് മലമുകളിൽ സമാപിക്കുന്നു.
ഓശാന ഞായർ , ദു:ഖ വെള്ളി, പുതുഞായർ ദിവസങ്ങളിൽ തീർത്ഥാടന സൗകര്യമുണ്ട്. മാർച്ച് 31 നാല്പതാം വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് ചുങ്കപ്പാറ സെന്റെ ജോർജ് ദേവാലയത്തിൽ പ്രാരംഭ പ്രാർത്ഥന, ആ മുഖ സന്ദേശം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്താമാർ ജോസഫ് പെരുന്തോട്ടം നൽകി തീർത്ഥയാത്ര ആരംഭിക്കും.
തീർത്ഥയാത്രയിൽ ഇതര സഭകളിലെ മേലദ്ധ്യക്ഷൻ മാർ പങ്ക് ചേരും. തീർത്ഥയാത്ര മലമുകളിൽ എത്തിചേരുമ്പോൾ സമാപന പ്രാർത്ഥന. തുടർന്ന് സമാപന സന്ദേശം ചുങ്കപ്പാറ സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയ വികാരി ഫാ.തോമസ് തൈയ്ക്കാട്ട് നൽകും. സമാപന ആശീർവാദത്തിനു ശേഷം ഉണ്ണിയപ്പ നേർച്ച വിതരണം ചെയ്യും. തീർത്ഥാടകർക്ക് ചുങ്കപ്പാറ ചെറുപുഷ്പം ദേവാലയ ഇടവക സമുഹത്തിന്റെ നേതൃത്വത്തിൽ നേർച്ച കഞ്ഞി ലഭ്യമാക്കും.
വിവിധ സംഘടനകളുടെ നേതൃത്വതിൽ തീർത്ഥാടകർക്ക് കുടിവെളളം, പ്രാഥമിക ശുശ്രുഷകൾ, ആ ബുംലൻസ് സേവനവും ലഭ്യമാക്കും. സീറോ മലബാർ – മലങ്കര – ലത്തീൻ തീർത്ഥാടന സമതി ഭാരവാഹികമായ ഫാ.ജോസഫ് മാമ്മൂട്ടിൽ, ഫാ.സേവ്യർ ചെറുനെല്ലാടിയിൽ, ഫാ.തോമസ് തൈയ്ക്കാട്ട്, ഫാ. ജേക്കബ് നടുവിലേക്കളം, തീർത്ഥാടന കേന്ദ്രം ജനറൽ കൺവീനർ ജോസി ഇലഞ്ഞിപ്പുറം, സോണി കൊട്ടാരം, തോമസുകുട്ടി വേഴമ്പ തോട്ടം, ഡൊമിനിക് സാവ്യോ , വിവിധ കമ്മറ്റി ഭാരവാഹികൾ തുടങ്ങിയവര്‍ തീർത്ഥാടനത്തിൽ നേതൃത്വം നൽകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033