എടത്വ: എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ 91-മത് ശിവഗിരി ഗുരുകുലം-തീർത്ഥാടന പദയാത്രയ്ക്ക് മുന്നോടിയായി പദയാത്രികർക്കുള്ള പീതാംബരദീക്ഷ ചടങ്ങു നടന്നു. വ്യാഴാഴ്ച രാവിലെ 10ന് കോയിൽമുക്ക് 777 നമ്പർ ശാഖ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് യൂണിയൻ കൺവീനർ അഡ്വ. പി സുപ്രമോദം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലറും പദയാത്ര ചെയർമാനുമായ പി.വി സന്തോഷ് അധ്യക്ഷത വഹിച്ചു. കോട്ടയം ശ്രീനാരായണ ധർമ്മ പഠന കേന്ദ്രം രാജീവ് കൂരോപ്പട പഞ്ചശുദ്ധിയും അഷ്ടല ലക്ഷ്യങ്ങളെ സംബന്ധിച്ച് പ്രഭാഷണം നടത്തി. സുജിത്ത് തന്ത്രികൾ അനുഗ്രഹപ്രഭാഷണവും പദയാത്രികർക്കുള്ള പീതാംബര ദീക്ഷയും നൽകി.
പദയാത്ര കൺവീനർ ശാന്ത സി.പി, യൂണിയൻ കൗൺസിലർമാരായ ഉമേഷ് കൊപ്പാറ, സിമ്മി ജിജി, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ വിമല പ്രസന്നൻ, വനിതാ സംഘം യൂണിയൻ കൗൺസിലർ സുജി സന്തോഷ്, വൈസ് പ്രസിഡൻറ് ശ്രീജ രാജേഷ്, യൂത്ത് മൂവ്മെൻറ് യൂണിയൻ ചെയർമാൻ ഉണ്ണിക്കുട്ടൻ ഹരിദാസ്, കൺവീനർ സുചിത്ര രാജേന്ദ്രൻ, വൈദികയോഗം യൂണിയൻ സെക്രട്ടറി സനൽ ശാന്തി, ശാഖാ സെക്രട്ടറി സുരേഷ് എന്നിവർ സംസാരിച്ചു. കുട്ടനാട് സൗത്ത് യൂണിയനിൽ നിന്നുള്ള പദയാത്ര 26 ന് ആരംഭിച്ച 31ന് ശിവഗിരിയിൽ സമാപിക്കും. എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ മെമ്പർ പ്രീതി നടേശൻ പീതപതാക പദയാത്ര ക്യാപ്റ്റനായ പച്ചയിൽ സന്ദീപിന് കൈമാറി പദയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എസ് രവീന്ദ്രൻ എഴുമറ്റൂർ പദയാത്ര രഥത്തിൽ ഭദ്രദീപ പ്രകാശനം നടത്തും.