ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്രത്തിൽ ജനുവരി മുതൽ തീർഥാടകർക്ക് പ്രവേശനം അനുവദിക്കും. താഴത്തെ നിലയുടെ നിർമാണം ഈ വര്‍ഷം ഡിസംബറിൽ പൂർത്തിയാക്കും. 2024 അവസാനത്തോടെ മൂന്ന് നിലകളുടെയും നിർമാണം പൂർത്തിയാക്കും. നിർമാണം സമയബന്ധിതമായി മുന്നോട്ടു പോകുന്നുണ്ടെന്ന് ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു.
രാമക്ഷേത്ര നിർമാണ പ്രവർത്തനം വിലയിരുത്താൻ ഇൻഫർമേഷൻ ആന്‍റ് ബ്രോഡ്‍കാസ്റ്റിങ് മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര അയോധ്യയിലെത്തി. എല്ലാ മതങ്ങളുടെയും വിശ്വാസ കേന്ദ്രമായി ഈ ക്ഷേത്രം മാറുകയാണെന്നും ഇന്ത്യയിൽ നിന്ന് മാത്രമല്ല വിദേശത്തുനിന്നും ഭക്തർ ദർശനത്തിനായി ഇവിടെയെത്തുമെന്നും അപൂർവ ചന്ദ്ര പറഞ്ഞു. അയോധ്യ രാമക്ഷേത്രം 2024 ജനുവരി ഒന്നിന് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ പറഞ്ഞിരുന്നു. ത്രിപുരയിലാണ് അമിത് ഷാ ഈ പ്രഖ്യാപനം നടത്തിയത്. രാമക്ഷേത്രം യാഥാര്‍ഥ്യമാക്കുന്നത് പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് നിര്‍മാണം തടയാനാണ് ശ്രമിച്ചതെന്നും അമിത് ഷാ പറയുകയുണ്ടായി.
2019 നവംബറിലെ സുപ്രിംകോടതി വിധിക്ക് പിന്നാലെയാണ് രാമക്ഷേത്ര നിര്‍മാണം തുടങ്ങിയത്. 2020 ആഗസ്ത് 5ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ക്ഷേത്രത്തിന് തറക്കല്ലിട്ടത്. ക്ഷേത്രത്തിൽ പ്രധാന ദിവസങ്ങളിൽ അഞ്ച് ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിർമാണ സമിതി അധ്യക്ഷൻ അറിയിക്കുകയുണ്ടായി. തീർഥാടന കേന്ദ്രം, മ്യൂസിയം, ആർക്കൈവ്‌സ്, ഗവേഷണ കേന്ദ്രം, ഓഡിറ്റോറിയം, കാലിത്തൊഴുത്ത്, പൂജാരിമാര്‍ക്കുള്ള മുറികൾ എന്നിവയുടെ നിര്‍മാണം പുരോഗമിക്കുകയാണ്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.