മധ്യപ്രദേശ് : മധ്യപ്രദേശിൽ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു. സഹപൈലറ്റിന് പരിക്കേറ്റു. ഫാൽകൺ ഏവിയേഷൻ അക്കാദമിയുടെ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. മധ്യപ്രദേശിലെ റിവയിലെ ക്ഷേത്രത്തിന് മുകളിലേക്ക് വിമാനം വന്നിടിച്ചാണ് അപകടം സംഭവിച്ചത്. അപകടസമയത്ത് വിമാനത്തിൽ പൈലറ്റും സഹപൈലറ്റും മാത്രമാണ് ഉണ്ടായിരുന്നത്. വിമാനം പറത്തിയ ട്രെയ്‌നി പൈലറ്റാണ് അപകടത്തിൽ മരിച്ചത്. സഹപൈലറ്റ് സഞ്ജയ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്. അപകടം ഉണ്ടായ ഉടൻ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പൈലറ്റ് മരിക്കുകയായിരുന്നു.
മധ്യപ്രദേശിൽ പരിശീലന പറക്കലിനിടെ ചെറുവിമാനം തകർന്ന് പൈലറ്റ് മരിച്ചു
RECENT NEWS
Advertisment