Thursday, May 15, 2025 3:33 pm

പിണറായി പോലീസ് ഗുണ്ടകളെപ്പോലെ പ്രവർത്തിക്കുന്നു പ്രൊഫ : സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി അഴിമതിയുടേയും കെടുകാര്യസ്ഥതയുടെ ആൾരൂപമാണെന്നും പിണറായി പോലീസ് ജനങ്ങളോട് ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിനെ അന്യായമായി അറസ്റ്റ് ചെയ്ത് തുറുങ്കലിൽ അടച്ചതിനെതിരെ കെ.പി.സി.സി അഹ്വാന പ്രകാരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിന്റേയും യോഗത്തിന്റേയും ജില്ലാതല ഉത്ഘാടനം പത്തനംതിട്ടയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിഷേധങ്ങളെയും എതിർ ശബ്ദങ്ങളെയും അടിച്ചമർത്തുന്നത് ഏകാധിപതികൾ എല്ലാക്കാലവും തുടരുന്ന നടപടിയാണെന്നും പിണറായി വിജയൻ പ്രതിഷേധങ്ങളെ ഭയക്കുന്ന ഭീരുവും ഏറ്റവും വലിയ ഏകാധിപതിയുമാണെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. കെ.ജയവർമ്മ, ഡി.സി സി ഭാരവാഹികളായ എ.സുരേഷ് കുമാർ, അനിൽ തോമസ്, സാമുവൽ കിഴക്കു പുറം, കെ. ജാസിം കുട്ടി, സിന്ധു അനിൽ, ജോൺസൺ വിളവിനാൽ, റോജി പോൾ ഡാനിയേൽ, റോഷൻ നായർ, എം.ജി കണ്ണൻ, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ നഹാസ് പത്തനംതിട്ട, റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, രമേശ് കടമ്മനിട്ട, സെബി മഞ്ഞനിക്കര , കെ.പി മുകുന്ദൻ പി.കെ ഇക്ബാൽ, അബ്ദുൾ കലാം ആസാദ്, അജിത് മണ്ണിൽ എന്നിവർ പ്രസംഗിച്ചു. അബാൻ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ഹാരീസ് തോപ്പിൽ , സി.കെ അർജുനൻ , അഫ്സൽ, എം എ സിദ്ദിഖ്, സജി കെ സൈമൺ, എ. ഫറൂഖ്, അൻസർ മുഹമ്മദ്, ജയൻ ഓമല്ലൂർ, വിൻസന്റ് ചിറക്കാല,ഫിലിപ്പ് അഞ്ചാനി, ജോസ് കൊടുന്തറ ആനി സജി, ആൻസി, സജിനി മോഹൻ, റെജി വാര്യാപുരം, സോജൻ ജോർജ് , രാജു നെടുവേലി മണ്ണിൽ , ബിന്ദു ബിനു ജോയമ്മ സൈമൺ, ഫാത്തിമ്മ , എന്നിവർ നേതൃത്വം നൽകി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു

0
തൃശൂര്‍: തൃശൂർ പീച്ചി ഡാം റിസർവോയറിൽ കണ്ടെത്തിയ കാട്ടാനക്കുട്ടി ചെരിഞ്ഞു. ആനക്കുട്ടിക്ക്...

പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

0
പാലക്കാട്: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ...

ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ വധിച്ച് സൈന്യം

0
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപോരയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ...

പാകിസ്താൻ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് കേന്ദ്ര ​പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്

0
ശ്രീനഗർ: പാകിസ്താൻ ഒരു തെമ്മാടി രാഷ്ട്രമാണെന്ന് കേന്ദ്ര ​പ്രതിരോധ മന്ത്രി രാജ്നാഥ്...