പത്തനംതിട്ട : തൊഴിലാളി പാർട്ടി എന്ന് അവകാശപ്പെട്ട് സംസ്ഥാനം ഭരിക്കുന്ന പിണറായി സർക്കാർ തൊഴിലാളി വിരുദ്ധതയുടെ പര്യായമായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പറഞ്ഞു. വേതന വർദ്ധനവിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി സെക്രട്ടറിയേറ്റിന് മുമ്പിൽ സമരം നടത്തുന്ന ആശ, അങ്കണവാടി പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും യു.ഡി.എഫ് ജനപ്രതിനിധികളോടുള്ള പഞ്ചായത്ത് ഭരണസമിതിയുടെ വിവേചന നടപടികളിൽ പ്രതിഷേധിച്ചും മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൈലപ്രാ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശ സമരങ്ങൾ എന്ന് പ്രഖ്യാപിച്ച് സംസ്ഥാനത്തൊട്ടാകെ നിരവധി അനാവശ്യ സമരങ്ങൾ നടത്തിയിട്ടുള്ള സി.പി.എം നേതാക്കളും അവരുടെ തൊഴിലാളി പ്രസ്ഥാനങ്ങളും ആശ, അങ്കണവാടി സമരങ്ങളെ പുഛിക്കുകയും തള്ളിപറയുകയും ചെയ്യുന്നത് ആന്മവഞ്ചനയും സാമാന്യ നീതിക്ക് നിരക്കാത്തതുമാണെന്ന് സാമുവൽ കിഴക്കുപുറം പറഞ്ഞു.
ജില്ലയെ പ്രതിനിധീകരിക്കുന്ന സംസ്ഥാന ആരോഗ്യ മന്ത്രി വഹിക്കുന്ന സ്ഥാനത്തിന്റേയും ഇരിക്കുന്ന കസേരയുടേയും മഹത്വം മനസിലാക്കി പ്രവർത്തിക്കുവാൻ ഇനിയെങ്കിലും തയ്യാറാകണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് വിൽസൺ തുണ്ടിയത്ത് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗങ്ങളായ പി.കെ ഗോപി, ജെയിംസ് കീക്കരിക്കാട്ട്, മുൻ മണ്ഡലം പ്രസിഡൻ്റ് മാത്യു തോമസ്, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് ബേബി മൈലപ്രാ, ബ്ലോക്ക് ഭാരവാഹികളായ ബിജു സാമുവൽ, ആർ.പ്രകാശ്, ജോർജ്ജ് യോഹന്നാൻ, എൽസി ഈശോ, എസ്.സുനിൽ കുമാർ, ഇൻകാസ് ഖത്തർ സെക്രട്ടറി ജോബിൻ തോമസ്, മണ്ഡലം ഭാരവാഹികളായ രാജു പുലൂർ, ജെസ്സി വർഗീസ്, തോമസ് ഏബഹാം എം.കെ സുരേന്ദ്രൻ, വി.കെ സാമുവൽ, ശോശാമ്മ ജോൺസൺ, മഹിളാ കോൺഗ്രസ് ഭാരവാഹികളായ ബിന്ദു ബിനു, അനിതാ മാത്യു, ഓമന വർഗീസ്, മഞ്ജു സന്തോഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജനകമ്മ ശ്രീധരൻ, അനിതാ തോമസ്, വാർഡ്, ബൂത്ത് പ്രസിഡന്റുമാരായ ജോർജ് തോമസ്, സി.ഡി വർഗീസ്, കെ.കെ പ്രസാദ്, പി.എ ജോൺസൺ, സാംകുട്ടി സാമുവൽ, സി.എ തോമസ്, പി.റ്റി അച്ചൻകുഞ്ഞ്, റ്റി.എസ് തോമസ് എന്നിവർ പ്രസംഗിച്ചു.