Saturday, April 12, 2025 9:07 am

പിണറായി സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കുന്നില്ല ; കേന്ദ്ര കമ്മിറ്റി പരാജയമെന്ന് പാർട്ടി കോൺ​ഗ്രസിൽ വിമർശനം

For full experience, Download our mobile application:
Get it on Google Play

മധുര: രണ്ടു പിണറായി സർക്കാരുകളുടെയും നേട്ടങ്ങൾ ദേശീയതലത്തിൽ പ്രചരിപ്പിക്കാനാവാത്ത കേന്ദ്ര കമ്മിറ്റി പരാജയമാണെന്ന് സിപിഎം പാർട്ടി കോൺ​ഗ്രസിലെ പൊതു ചർച്ചയിൽ വിമർശനം. സർക്കാരിന് നേട്ടങ്ങൾ ഒരുപാടുണ്ടെന്ന് പറയുന്നു. എന്നാൽ ഉത്തരേന്ത്യയിൽ അത് എത്തിക്കാൻ കേന്ദ്ര കമ്മിറ്റിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് യുപിയിൽ നിന്നുള്ള പ്രതിനിധി വിമർശിച്ചത്. രാഷ്ട്രീയ അവലോകന റിപ്പോർട്ടിലെയും കരട് രാഷ്ട്രീയ പ്രമേയത്തിലേയും ചർച്ചയിൽ പങ്കെടുത്ത് കേരളത്തിൽ നിന്ന് ആദ്യം സംസാരിച്ചത് കെ.കെ രാഗേഷ് ആണ്. കെ ഫോണും കെ സ്മാർട്ടും അടക്കമുള്ള പിണറായി സർക്കാരിന്റെ വികസന പദ്ധതികൾ രാജ്യവ്യാപകമായി പ്രചരിപ്പിക്കണമെന്ന് രാഗേഷ് ചർച്ചയിൽ പറഞ്ഞു. ഇതിനു പിന്നാലെ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച യുപിയിൽ നിന്നുള്ള പ്രതിനിധിയാണ് പിണറായി സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഒന്നും ഉത്തരേന്ത്യയിൽ എത്തുന്നില്ലെന്ന് പറഞ്ഞത്.

പിണറായി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കേന്ദ്ര കമ്മിറ്റിയും സംസ്ഥാന നേതാക്കളും എല്ലാം പറയുന്നുണ്ട്. എന്നാൽ ഇത് കേരളത്തിന് പുറത്തേക്കു അറിയുന്നില്ലെന്നാണ് യുപി പ്രതിനിധി പറഞ്ഞത്. വികസന നേട്ടങ്ങൾ ഉത്തരേന്ത്യയിൽ അടക്കം എത്തിക്കുന്നതിന് കേന്ദ്ര കമ്മിറ്റി പരാജയപ്പെട്ടുവെന്നും വിമർശനമുയർന്നു. അതേസമയം പൊതു ചർച്ചയിൽ കേരളത്തിന് പ്രശംസയും ഉണ്ടായി. തുടർച്ചയായി ഭരണം നേടിയത് കേരളത്തിലെ പാർട്ടിയുടെ വിജയമാണെന്ന് ജാർഖണ്ഡിൽ നിന്നുള്ള പ്രതിനിധി ചർച്ചയിൽ പറഞ്ഞു. തെലങ്കാനയിൽ സഖ്യം ഉണ്ടാക്കാൻ സിപിഐയുമായി രണ്ടു തവണ ചർച്ച നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് സമയത്ത് അവർ സഹകരിച്ചില്ലെന്ന് അവിടെ നിന്നുള്ള പ്രതിനിധി വിമർശനം ഉയർത്തി. സിപിഐയുമായി ധാരണ ഉണ്ടാക്കാൻ രണ്ട് പാർട്ടിയുടെയും ജനറൽ സെക്രട്ടറിമാർ ഉടൻതന്നെ ചർച്ച നടത്തണമെന്നും തെലങ്കാന പ്രതിനിധി പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സെെബർ തട്ടിപ്പ് കേന്ദ്രമായി കണ്ണൂർ ജില്ല ; പലരിൽ നിന്നും നഷ്ടമായത് 2.32 ലക്ഷം...

0
കണ്ണൂർ: ജില്ലയിൽ വ്യാപകമായി നടന്ന സൈബർ തട്ടിപ്പിൽ വിവിധയാളുകളിൽനിന്നായി 2,32,280 രൂപ...

ദു​ബൈ​യി​ൽ 18 സ്ഥ​ല​ങ്ങ​ളി​ൽ കൂ​ടി ‘ടി​ക്ക​റ്റ്​ ര​ഹി​ത പാ​ർ​ക്കി​ങ്​’

0
ദു​ബൈ : ടി​ക്ക​റ്റി​ല്ലാ​തെ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​കു​ന്ന സം​വി​ധാ​നം ദു​ബൈ​യി​ൽ...

സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടി കേരളം

0
തിരുവനന്തപുരം: കേരളം സമ്പൂര്‍ണ ഡിജിറ്റല്‍സാക്ഷര കേരളമായി. വിവരസാങ്കേതികമേഖലയിലെ മുന്നേറ്റത്തിന്റെ ഗുണം മുഴുവനാള്‍ക്കും...

തോക്കിൻമുനയിലുള്ള ചർച്ചകൾ സ്വീകാര്യമല്ലെന്ന് യു.എസ് തീരുവ വിഷയത്തിൽ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ

0
ന്യൂഡൽഹി : തോക്കിൻമുനയിലുള്ള ചർച്ചകൾ സ്വീകാര്യമല്ലെന്ന് യു.എസ് തീരുവ വിഷയത്തിൽ വാണിജ്യമന്ത്രി...