തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായ ശേഷമുളള മൂന്നാമത്തെ നയപ്രഖ്യാപന പ്രസംഗമാണിത്. കൊവിഡ് ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്ത് പ്രഖ്യാപിച്ച പാക്കേജുകള്‍ ജനങ്ങള്‍ക്ക് കൈത്താങ്ങായി. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ വ്യക്തമാക്കി.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരും. താഴെത്തട്ടിലുളളവരുടെ ഉന്നമനമാണ് ലക്ഷ്യം. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എന്നതാണ് സര്‍ക്കാര്‍ നയം. വാക്‌സിന്‍ ചലഞ്ചിനോടുളള ജനങ്ങളുടെ പിന്തുണ മാതൃകാപരമാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞു.