Monday, July 7, 2025 10:36 am

പിണറായി ഭരണത്തിൽ കേരളത്തിന്റെ സർവ്വ നന്മകളും നശിച്ചു : അൻസാരി എനാത്ത്

For full experience, Download our mobile application:
Get it on Google Play

പന്തളം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുഭരണം കേരളത്തിന്റെ എല്ലാ മതേതര- ജനാധിപത്യ നന്മകളേയും നശിപ്പിച്ചതായി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം അൻസാരി എനാത്ത് പറഞ്ഞു. പിണറായി- പോലീസ്- ആർഎസ്എസ് കൂട്ടുകെട്ട് കേരളത്തെ തകർക്കുന്നു എന്ന പ്രമേയത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാമ്പയിന്റെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം പന്തളത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഒരു എംഎൽഎ പോലുമില്ലാത്ത ബിജെപി സംസ്ഥാന ആഭ്യന്തര വകുപ്പും പോലീസ് സംവിധാനവും അടക്കി ഭരിക്കുകയാണ്. ആർഎസ്എസ് അജണ്ടകൾക്കനുസരിച്ച് പോലീസ് സംവിധാനം മാറി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പന്തളത്ത് ഗണേശോത്സവത്തിന്റെ മറവിൽ ആക്രമിക്കപ്പെട്ട വയോധികക്ക് നേരിട്ട നീതി നിഷേധം.

കൃത്യമായ അജണ്ടകളോടെയാണ് ആർഎസ്എസ്- പോലീസ് കൂട്ടുകെട്ട് കേരളത്തിൽ നടക്കുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ടിൽ ഏറ്റവും കൂടുതൽ ഇരയാകുന്നത് ന്യൂന വിഭാഗങ്ങളാണ്. കേരളത്തിലെ ഒരു ജില്ലയെ ഭീകരവൽക്കരിക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു. ഇത്തരം അനീതികൾ കേരളത്തിൽ വ്യാപകമായി നടമാടുമ്പോൾ പ്രതിപക്ഷമോ ഇടതുപക്ഷത്തിലെ ഘടകകക്ഷികളോ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ്‌ എസ് മുഹമ്മദ്‌ അനീഷ്‌ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ ഷാജി പഴകുളം, ഷേക്ക്‌ നജീർ, വൈസ് പ്രസിഡന്റ്‌ ബിനു ജോർജ്, സെക്രട്ടറി സഫിയ പന്തളം, ട്രഷറർ ഷാജി കോന്നി, അടൂർ മണ്ഡലം പ്രസിഡണ്ട് മുജീബ് ചേരിക്കൽ, സെക്രട്ടറി താജുദ്ദീൻ അടൂർ എന്നിവർ സംസാരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വന മഹോത്സവം ; ഞണ്ണൂർ ഫോറസ്റ്റ് സ്റ്റേഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ...

0
കോന്നി : വന മഹോത്സവത്തിന്റെ ഭാഗമായി ഞണ്ണൂർ ഫോറസ്റ്റ് സ്റ്റേഷന്റെ...

കറാച്ചിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 27 ആയി ; തകർന്നത് 30 വർഷം...

0
കറാച്ചി: പാകിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത ; മുന്നറിയിപ്പ്

0
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ്...

കനത്ത മഴയിൽ ഹെലികോപ്ടർ ഇറക്കാനായില്ല ; ഉപരാഷ്ട്രപതിയുടെ ഗുരുവായൂർ സന്ദർശനം തടസപ്പെട്ടു

0
തൃശ്ശൂർ : ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ ഗുരുവായൂർ യാത്ര തടസപ്പെട്ടു. കനത്ത...