തിരുവനന്തപുരം: പോലീസിലെ ചിലർ ചില വൈകൃതങ്ങൾ കാണിക്കുന്നുവെന്നും അവരോടുള്ള സമീപനത്തിൽ സർക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ക്രിമിനലുകളെ നേരിടാനാണ് പോലീസ് സേന. ആ പോലീസ് സേനയിൽ ക്രിമിനലുകൾ വേണ്ട.ലോക്കപ്പ് മർദനം ഉണ്ടായാൽ അത് പൊലീസ് അന്വേഷിക്കണ്ട. അത് സി.ബി.ഐ യെ ഏൽപ്പിക്കും.ഇത്തരം സംഭവങ്ങൾ വലിയ രീതിയിൽ കുറഞ്ഞു.മികവാർന്ന കുറ്റാന്വേഷണ രീതി നമുക്ക് നടപ്പാക്കാൻ കഴിയുന്നു. പോലീസ് സേന അഭിവൃദ്ധിയിൽ നിന്ന് അഭിവൃദ്ധിയിലേക്ക് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞുകേരളാ പോലീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ .
പണ്ട് പോലീസ് ജനദ്രോഹ സേനയായിരുന്നു.നാടുവാഴികളുടേയും ജന്മികളുടെയും കൊല്ലും കൊലക്കും പോലീസ് അന്ന് വലിയ പിന്തുണയാണ് നൽകിയിരുന്നത്. അക്കാലത്ത് തൊഴിലാളികൾ ചെറിയ ഒരു ജാഥ നടത്തിയാൽ പോലീസ് തല്ലി തകർക്കുമായിരുന്നു.ജനങ്ങൾക്കെതിരായ സേന ആയിരുന്നു അന്ന് പോലീസ്. ഭയപ്പാടോടെയായിരുന്നു പോലീസിനെ ജനങ്ങൾ കണ്ടിരുന്നത്.ഇ.എം.എസ് സർക്കാരാണ് പോലീസിൽ മാറ്റമുണ്ടാക്കിയത്. അക്കാലത്ത് തൊഴിൽ സമരത്തിൽ പോലീസ് ഇടപെടേണ്ടതിലെന്ന് സർക്കാർ തീരുമാനിച്ചു.
ലോക്കപ്പ് മർദ്ദനം പാടില്ലെന്ന നിലപാടെടുത്തത് ഇ എം.എസ് സർക്കാരാണ്.അത് അന്നത്തെ വിപ്ലവകരമായ തീരുമാനമായിരുന്നു.ഇപ്പൊ പോലീസ് ലോകത്തേറ്റവും അഭിമാനിക്കാൻ കഴിയുന്ന വിധം മാറി.പ്രൊഫഷണലുകൾ പോലീസിൽ ചേരുന്നു.ഇന്ന് പോലീസിനെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താൻ ശ്രമിക്കുന്നു.പോലീസ് അനിതരസാധാരണമായ സംയമനം കാണിക്കുന്നു.സമൂഹത്തിൻ്റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ട്,ഗൂഢാദ്ദേശം കൃത്യമായി മനസിലാക്കിയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033