തിരുവനന്തപുരം : സാമൂഹ്യ തിന്മകള്‍ക്ക് ഏതെങ്കിലും മതത്തിന്‍റെ നിറം നല്‍കുന്ന പ്രവണത എതിര്‍ക്കപ്പെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് സാമൂഹത്തിനെതിരായ തിന്മകളില്‍ ഏര്‍പ്പെടുന്നത്. അതിനെ ഏതെങ്കിലും ഒരു വിഭാഗത്തോട് മാത്രം ചേര്‍ത്തു പറയുന്നത് പൊതുവായ ഐക്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വിദ്യാര്‍ഥി സമരത്തിന്‍റെ വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
വിദ്വേഷം കൊണ്ട് വിദ്വേഷത്തെ നീക്കാനാകില്ല. സ്‌നേഹം കൊണ്ടേ വിദ്വേഷത്തെ ഇല്ലാതാക്കാന്‍ കഴിയൂ. സാമൂഹ്യ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കരുത്. തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്ക് നന്മയുടെ മുഖം നല്‍കുന്നത് സാമൂഹ്യ ഐക്യത്തെ ബാധിക്കും. ജാതിയേയും മതത്തേയും വിഭജനത്തിന് വേണ്ടി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാര്‍ഥി സമര വാര്‍ഷികദിനത്തില്‍ തന്നെയാണ് ശ്രീനാരായണ ഗുരുവിന്‍റെ ഓര്‍മ്മദിനവും. സാമൂഹ്യ സാംസ്‌കാരിക മേഖലിയല്‍ ഗുരു ഉണ്ടാക്കിതീര്‍ത്ത മാറ്റങ്ങള്‍ ഈ അവസരത്തില്‍ ഓര്‍ക്കണം. ജാതിയ്ക്കും മതത്തിനും അതീതമായി ചിന്തിക്കാന്‍ പഠിപ്പിച്ച ഗുരുവിന്‍റെ ഓര്‍മ്മ പുതുക്കുന്ന ദിനത്തില്‍, ജാതിമത വിഭജനം നടത്തുന്നവരെ പ്രതിരോധിക്കുമെന്ന പ്രതിജ്ഞയാണ് നമ്മളെടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.