തിരുവനന്തപുരം: കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടേണ്ടത് ശക്തമായി ആവശ്യപ്പെട്ടു കൊണ്ട് തന്നെയാണ് കേരളം മുന്നോട്ട് പോകുന്നതെന്ന് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മഹാമാരിക്ക് ശേഷം സമ്പദ്ഘടന വളർച്ചയുടെ പാതയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ പരാമർശം കേരള എക്കണോമിക് കോൺഫെറൻസ് ഉദഘാടനം ചെയ്‌ത് സംസാരിക്കുന്ന അവസരത്തിലായിരുന്നു. ജനസംഖ്യ നിയന്ത്രണത്തിൽ ഏറെ നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളമെന്നും, പശ്ചാത്തല മേഖലയിലെ പുരോഗതി പുതിയ വളർച്ചാ തരംഗം സൃഷ്ടിക്കുമെന്നും പറഞ്ഞ അദ്ദേഹം അക്കാര്യത്തിൽ സംശയമില്ലെന്നും പ്രതികരിച്ചു. ഇത് ഏറ്റെടുക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും, പുതിയ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സർക്കാറിൻ്റെയും ഏജൻസികളുടെയും ഭാഗത്ത് നിന്നും എന്തെല്ലാം തുടർനടപടികളാണ് ഉണ്ടാകുന്നതെന്ന് പരിശോധിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. ബജറ്റിൽ നടത്തിയ പ്രഖ്യാപനം ശ്രദ്ധയിൽ ഉണ്ടാകുമെന്നും, 10 ലക്ഷം രൂപ വീതം 50 ഉന്നത പ്രോജക്ടുകൾക്ക് നൽകുമെന്നാണ് പ്രഖ്യാപനമെന്നും പറഞ്ഞ അദ്ദേഹം, വസ്തുനിഷ്ഠമായ പഠനം നടത്തിയ ശേഷം അതിൻ്റെ ഫലം സർക്കാരിനെ അറിയിക്കണമെന്നും വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033