തിരുവനന്തപുരം; ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പ്രചാരണം നടത്തുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത സര്‍ക്കാരാണിത്. വനിതകളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനമൈത്രി പോലീസ് സംഘടിപ്പിക്കുന്ന സ്ത്രീ സുരക്ഷാ എക്‌സ്‌പോ ഉദ്ഘാടനം ചെയ്ത് തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമത്തെ അതീവ ഗൗരവത്തോടെ സര്‍ക്കാര്‍ പരിഗണിക്കുകയാണ്. കുറ്റവാളികള്‍ എത്ര ഉന്നതരായാലും നിയമത്തിനു മുന്നില്‍ എത്തിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീകളുടെ സാമൂഹിക പദ്ധതി ഉയര്‍ത്തി സ്ത്രീ ശാക്തീകരണം സാധ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. പോലീസില്‍ കൂടുതല്‍ വനിതകളെ റിക്രൂട്ട് ചെയ്യാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.